തിരുവനന്തപുരം : അണലിയുടെ കടിയേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വാവ സുരേഷ് ഡിസ്ചാർജായി ആറാം ദിവസം പിടികൂടിയത് സാക്ഷാൽ രാജവെമ്പാലയെ. പത്തനംതിട്ട ജില്ലയിലെ സീതത്തോട് കോട്ടമൻപറയിലെ സൂസമ്മ ആഞ്ഞിലിമൂട്ടിൽ ഹൗസ് സിൽ നിന്നുമാണ് വാവ സുരേഷ് രാജവെമ്പാലയെ പിടികൂടിയത്. ഇതും ചേർത്ത് വാവ സുരേഷ് 181 രാജവെമ്പാലകളെ പിടികൂടിയിട്ടുണ്ട്.

അണലിയുടെ കടിയേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വാവ സുരേഷ് ഡിസ്ചാർജ് ആയി ഇറങ്ങിയതിന്റെ പിറ്റേ ദിവസം തന്നെ കർമ്മ മേഖലയിൽ സജീവമായിരുന്നു. തലസ്ഥാനജില്ലയിലെ അരുവിക്കരയ്ക്ക് അടുത്തുള്ള കളത്തറ വിമല സ്‌കൂളിന് സമീപമുള്ള വീടിനടുത്തു നിന്നാണ് മൂർഖൻ പാമ്പിനെ വാവ സുരേഷ് പിടികൂടിയത്. വിശ്രമം പോലും ഉപേക്ഷിച്ച് നാട്ടുകാരുടെയും കുട്ടികളുടേയും രക്ഷയ്ക്കായി സ്ഥലത്തെത്തിയ വാവ സുരേഷ് പാമ്പിനെ പിടികൂടുകയായിരുന്നു.

കഴിഞ്ഞ ആഴ്ചയാണ് അണലിയുടെ കടിയേറ്റതിനെ തുടർന്ന് വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ഒരു വീട്ടിലെ കിണറിൽ നിന്നും പിടിച്ച അണലിയാണ് വാവയെ കടിച്ചത്. പത്തനംതിട്ട കലഞ്ഞൂർ ഇടത്തറ ജംഗ്ഷനിൽ വച്ചായിരുന്നു സംഭവം. കേന്ദ്രമന്ത്രി വി. മുരളീധരനടക്കം വാവയെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. ആശുപത്രിയിൽ നിന്നും പുറത്തിറങ്ങിയാൽ വീണ്ടും കർമ്മ മേഖലയിൽ സജീവമാകുമെന്ന് വാവ സുരേഷ് അറിയിച്ചിരുന്നു.

vava-suresh-