c-v-raman

അ​തു​ല്യ​പ്ര​തി​ഭ​യാ​യ​ ​ഭൗ​തി​ക​ ​ശാ​സ്ത്ര​ജ്ഞ​ൻ​ ​സ​ർ​ ​ച​ന്ദ്ര​ശേ​ഖ​ര​ ​വെ​ങ്കി​ട്ട​രാ​മ​ൻ​ ​എ​ന്ന​ ​സി.​വി.​രാ​മ​ൻ​ ​'​രാ​മ​ൻ​ ​ഇ​ഫ​ക്‌​ട് ​ "​ലോ​ക​ത്തി​നു​ ​മു​മ്പി​ൽ​ ​അ​വ​ത​രി​പ്പി​ച്ച​ത് 1928​ ​ഫെ​ബ്രു​വ​രി​ 28​നാ​ണ്.​ ​അ​ദ്ദേ​ഹ​ത്തോ​ടു​ള്ള​ ​ആ​ദ​ര​വ് സൂ​ചി​പ്പി​ക്കു​ന്ന​തി​നാ​യി​ ​ഫെ​ബ്രു​വ​രി​ 28​ ​ദേ​ശീ​യ​ ​ശാ​സ്ത്ര​ദി​ന​മാ​യി​ ​ആ​ച​രി​ക്കു​ന്നു.​ ​ഓ​രോ​ ​ദേ​ശീ​യ​ ​ശാ​സ്ത്ര​ദി​ന​ത്തി​നും​ ​ഓ​രോ​ ​ല​ക്ഷ്യ​വും​ ​വി​ഷ​യ​വും​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​ഈ​ ​വ​ർ​ഷം​ ​ശാ​സ്ത്ര​ത്തി​ൽ​ ​സ്ത്രീ​ക​ളു​ടെ​ ​പ​ങ്ക് ​എ​ന്ന​താ​ണ് ​മു​ഖ്യ​വി​ഷ​യം.


ശാ​സ്ത്ര​ ​സാ​ങ്കേ​തി​ക​രം​ഗ​ത്ത് ​ഭാ​ര​ത​ത്തി​ന് ​ഇ​നി​യും​ ​മു​ന്നേ​റാ​നു​ണ്ട്.​ ​പ​ല​പ്പോ​ഴും​ ​ഗ​വേ​ഷ​ണം​ ​ഒ​രു​ ​ജോ​ലി​യാ​യി​ ​മാ​റി​യി​രി​ക്കു​ന്നു.​ ​കോ​ടി​ക്ക​ണ​ക്കി​ന് ​തു​ക​ ​ഗ​വേ​ഷ​ണ​ത്തി​ന് ​ഭാ​ര​തം​ ​ചെ​ല​വാ​ക്കു​ന്നു.​ ​ന​ല്ല​ ​ജേ​ർ​ണ​ലു​ക​ൾ​ ​ഉ​ണ്ടാ​വ​ണം.​ 1932​-​ൽ​ ​രാ​മ​ൻ​ ​പ്ര​സി​ദ്ധീ​ക​രി​ച്ച് ​തു​ട​ങ്ങി​യ​ ​പ്രൊ​സി​ഡിം​ഗ്സ് ​ഒഫ് ​ഇ​ന്ത്യ​ൻ​ ​അ​ക്കാ​ഡമി​ ​ഓ​ഫ് ​സ​യ​ൻ​സ് ​ആ​യി​രു​ന്നു​ ​ലോ​ക​നി​ല​വാ​ര​ത്തി​ലു​ള്ള​ ​ആ​ദ്യ​ ​ജേ​ർ​ണ​ൽ.​ ​പ്ര​കാ​ശ​ത്തി​ന്റെ​ ​ത​രം​ഗ​വ്യ​ത്യാ​സം​ ​അ​നു​സ​രി​ച്ച് ​ഏ​ത് ​പ​ദാ​ർ​ത്ഥ​ങ്ങ​ളി​ൽ​ ​നി​ന്നാ​ണ് ​പ്ര​കാ​ശ​പ്ര​തി​ഫ​ല​നം​ ​ഉ​ണ്ടാ​വു​ന്ന​തെ​ന്ന് ​വ​ർ​ഷ​ങ്ങ​ൾ​ക്ക് ​മു​മ്പ് ​ക​ണ്ടു​പി​ടി​ക്കാ​ൻ​ ​അ​ദ്ദേ​ഹ​ത്തി​നു​ ​ക​ഴി​ഞ്ഞു.​ ​ഇ​ത്ര​യും​ ​വ​ലി​യ​ ​ക​ണ്ടു​പി​ടി​ത്ത​ത്തി​ന് ​അ​ക്കാ​ല​ത്ത് ​അ​ദ്ദേ​ഹം​ ​ഉ​പ​യോ​ഗി​ച്ച​ത് 200​ ​രൂ​പ​യി​ൽ​ ​താ​ഴെ​യു​ള്ള​ ​ഉ​പ​ക​ര​ണ​ങ്ങ​ളാ​യി​രു​ന്നു​ ​എ​ന്ന​ത് ​ശ്ര​ദ്ധേ​

യ​മാ​ണ്.​ ​അ​തു​കൊ​ണ്ടാ​ണ് ​'​ശ​രി​യാ​യ​ ​ചോ​ദ്യ​ങ്ങ​ൾ​ക്ക് ​മു​ന്നി​ലേ​ ​പ്ര​കൃ​തി,​ ​ര​ഹ​സ്യ​ങ്ങ​ളു​ടെ​ ​വാ​തി​ൽ​ ​തു​റ​ക്കൂ" എ​ന്ന് ​സി.​വി.​ ​രാ​മ​ൻ​ ​പ​റ​ഞ്ഞ​ത്.
സി.​വി.​ ​രാ​മൻ
ത​മി​ഴ്നാ​ട്ടി​ലെ​ ​തി​രു​ച്ചി​റ​പ്പ​ള്ളി​യി​ൽ​ 1888​ ​ന​വം​ബ​ർ​ ​ഏ​ഴി​ന് ​ജ​നി​ച്ച​ ​സി.​വി.​രാ​മ​ൻ​ ​പ​ഠി​ത്ത​ത്തി​ൽ​ ​മി​ടു​ക്ക​നാ​യി​രു​ന്നു.​ ​മ​ദ്രാ​സ് ​പ്ര​സി​ഡ​ൻ​സി​ ​കോ​ളേ​ജി​ലെ​ ​വി​ദ്യാ​ഭ്യാ​സ​ത്തി​നു​ ​ശേ​ഷം​ ​ക​ൽ​ക്ക​ട്ട​യി​ൽ​ ​ഡെ​പ്യൂ​ട്ടി​ ​അ​ക്കൗ​ണ്ട​ന്റാ​യി​ ​ജോ​ലി​യി​ൽ​ ​പ്ര​വേ​ശി​ച്ചു.​ 1917​-​ൽ​ ​ജോ​ലി​ ​രാ​ജി​വ​ച്ച് ​ക​ൽ​ക്ക​ട്ട​ ​യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ​ ​അ​ദ്ധ്യാ​പ​ക​നാ​യി​ ​നി​ര​വ​ധി​ ​ക​ണ്ടു​പി​ടു​ത്ത​ങ്ങ​ൾ​ ​ന​ട​ത്തി.​ 1970​ ​ന​വം​ബർ 21​-​ന് ​ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ​ ​അ​സു​ഖം​ ​മൂ​ലം​ ​അ​ന്ത​രി​ച്ചു.​ ​ബാം​ഗ്ലൂ​രി​ൽ​ ​ഗ​വേ​ഷ​ണ​ത്തി​നാ​യി​ ​അ​ദ്ദേ​ഹം​ ​സ്ഥാ​പി​ച്ച​ ​രാ​മ​ൻ​ ​റി​സ​ർ​ച്ച് ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഇ​ന്നും​ ​ഭാ​ര​ത​ത്തി​ന്റെ​ ​അ​ഭി​മാ​ന​മാ​യി​ ​നി​ൽ​ക്കു​ന്നു.​ 1954​-​ൽ​ ​ഭാ​ര​ത​സ​ർ​ക്കാ​ർ​ ​ഭാ​ര​ത​ര​ത്നം​ ​ന​ൽ​കി​ ​ആ​ദ​രി​ച്ചു.​ ​പ​രാ​ജ​യ​പ്പെ​ട്ട് ​ത​ള​ർ​ന്ന​വ​രോ​ടാ​യി​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു​ ​'​ഞാ​ൻ​ ​ത​ന്നെ​ ​എ​ന്റെ​ ​പ​രാ​ജ​യ​ത്തി​ന്റെ​ ​ര​ച​യി​താ​വ്,​ ​പ​രാ​ജ​യ​പ്പെ​ടാ​തെ​ ​ഞാ​ൻ​ ​എ​ങ്ങ​നെ​ ​പ​ഠി​ക്കും​".

(​ ലേ​ഖ​ക​ൻ​ ​കോന്നി ​എ​സ്.​എ.​എ​സ്. എ​സ്.​എ​ൻ.​ഡി.​പി.​യോ​ഗം​ ​കോ​ളേ​ജ്, അ​സി​സ്റ്റ​ന്റ് ​പ്രൊ​ഫ​സ​റാണ് മൊ​ബൈ​ൽ​:​ 9946037568 )