missing

കൊല്ലം: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആറു വയസുകാരിയെ കാണാനില്ല. ആറു വയസുള്ള ദേവനന്ദയെ ആണ് കാണാതായിരിക്കുന്നത്. കൊട്ടാരക്കര നെടുമൺകാവ് ഇളവൂരിലാണ് സംഭവം. വീട്ടുമുറ്റത്ത് നിന്ന് കളിക്കുന്നതിനിടയിലാണ് കുട്ടിയുടെ തിരോധാനം. മഞ്ഞപാന്റ്സും ഷർട്ടും ആണ് ധരിച്ചിരിക്കുന്നത്. കുട്ടിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9946088413 എന്ന നമ്പരിൽ ബന്ധപ്പെടണം.