തിരുവനന്തപുരം: ന്യൂനപക്ഷ വർഗീയതയുടെ ഒരു അതിപ്രസരം നിലനിൽക്കുന്ന ഒരു സംസ്ഥാനമാണ് കേരളമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വർഗീയ രാഷ്‌ട്രീയം എന്നത് കേരളത്തിൽ അതി ശക്തമായി നിലനിൽക്കുന്നുണ്ട്. അത്തരത്തിലൊരു സ്ട്രാറ്റജിക്കൽ വോട്ടിംഗ് ഉള്ളതുകൊണ്ടാണ് ജയിക്കുമെന്ന സാഹചര്യം സംജാതമാകുന്ന ഘട്ടത്തിന്റെ അവസാനം ബി.ജെ.പി പരാജയപ്പെടുന്നതെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. കൗമുദി ടിവിയുടെ സ്ട്രെയിറ്റ് ലൈൻ അഭിമുഖ പരിപാടിയിലാണ് സുരേന്ദ്രൻ ഇക്കാര്യം വ്യക്തമാക്കിയത്.

k-surendran

'ഇതൊരു വർഗീയ രാഷ്‌ട്രീയമാണ്. കെ.ജി മാരാർ 91ൽ തോറ്റത് പൗരത്വനിയമം വന്നതുകൊണ്ടല്ലല്ലോ? അയോദ്ധ്യയിലെ സംഭവം കൊണ്ടല്ലല്ലോ? 1992ൽ ആണല്ലോ അയോദ്ധ്യ സംഭവം. അന്നുമുതലെ ഈ വർഗീയ രാഷ്‌ട്രീയമുണ്ട്. ഈ തരത്തിലൊരു സ്ട്രാറ്റജിക്കൽ വോട്ടിംഗ് ഉണ്ട്. ആ സ്ട്രാറ്റജിക്കൽ വോട്ടിംഗാണ് കാലാകാലങ്ങളായി ഇടതും വലതും ഒരുപോലെ പയറ്റുന്നത്. ന്യൂനപക്ഷ വർഗീയതയുടെ ഒരു അതിപ്രസരം നിലനിൽക്കുന്ന ഒരു സംസ്ഥാനമാണ് കേരളം. എന്നാൽ അതിൽ മാറ്റം വന്നുതുടങ്ങയിട്ടുണ്ട്. സി.എ.എ പ്രക്ഷോഭം അതിരുകടന്നുപോയി കേരളത്തിൽ. പ്രകോപനത്തിന്റെ അങ്ങേയറ്റത്തെ പ്രതിഷേധമാണ് കേരളത്തിൽ നടന്നത്. കേരളത്തെ തീരെ ബാധിക്കാത്ത ഒരു കാര്യമായിട്ടുകൂടി'- കെ.സുരേന്ദ്രന്റെ വാക്കുകൾ.