teacher


ഡോ. ടി.പി. സേതുമാധവൻ
കോളേജുകളുടെ പ്രവൃത്തി സമയം മാറ്റാനുള്ള നിർദ്ദേശം വിദ്യാർത്ഥികൾക്ക് ഏറെ ഗുണകരമാകും.പഠനക്കാലയളവിൽ തൊഴിലിന് ഊന്നൽ നൽകുന്ന പ്രവണത ലോകത്തെമ്പാടും വർദ്ധിച്ചു വരുന്നു.
വിദ്യാഭ്യാസത്തിന്റെ ആത്യന്തികമായ ലക്ഷ്യം അറിവ് വർദ്ധിക്കുന്നതോടൊപ്പം മനോഭാവത്തിലുള്ള മാറ്റവും മികച്ച നൈപുണ്യവികസനവുമാണെന്ന് ഓർക്കേണ്ടതാണ്. എന്നാൽ നിർഭാഗ്യവശാൽ അറിവിലുണ്ടാകുന്ന വളർച്ചയോടൊപ്പം മനോഭാവത്തിലും, നൈപുണ്യ വികസനത്തിലും അനുയോജ്യമായ മാറ്റങ്ങൾ വരുന്നില്ല. ലഭ്യമായതും ആവശ്യമായതും തമ്മിലുള്ള നൈപുണ്യ വികസനം അഥവാ സ്‌കിൽ ഡെവലപ്‌മെന്റ്, മനോഭാവം എന്നിവയിൽ വൻ അന്തരം നിലനിൽക്കുന്നു. ഇത് നികത്തുന്നതിലൂടെ മാത്രമേ വിദ്യാർത്ഥികൾക്ക് മികവുറ്റ തൊഴിൽ ലഭിക്കുവാൻ യോഗ്യരാക്കൂ!
ഇന്നത്തെ ബിരുദ, ബിരുദാനന്തര കരിക്കുലത്തിൽ സ്‌കിൽ വികസനത്തിന് മതിയായ പ്രാധാന്യം ലഭിയ്ക്കുന്നില്ല. തിയറിയധിഷ്ഠിത വിദ്യാഭ്യാസത്തിനാണ് പ്രൊഫഷണൽ കോളേജുകൾ പോലും കൂടുതൽ ഊന്നൽ നൽകുന്നത്.ഇത് തൊഴിൽ ലഭിക്കുന്നതിന് വിദ്യാർത്ഥികൾക്ക് തടസം സൃഷ്ടിക്കുന്നു. സാങ്കേതിക, തൊഴിൽ മേഖലയ്ക്കിണങ്ങിയ ആശയ വിനിമയശേഷി എന്നിവയിൽ നൈപുണ്യ വികസനം അത്യന്താപേക്ഷിതമാണ്. ഇന്റേൺഷിപ്പിനും പാർടൈം തൊഴിലിനും അവസരങ്ങൾ ലഭിക്കുന്നതിലൂടെ ഉദ്യോഗാർത്ഥികൾ കാമ്പസിൽ നിന്നു നേരിട്ട് തൊഴിൽ ചെയ്യാവുന്ന സ്‌കില്ലോടെ പുറത്തിറങ്ങും.
കോളേജുകളുടെ പ്രവൃത്തിസമയം ഉച്ചവരെയാക്കുന്നതിലൂടെ വിദ്യാർത്ഥികൾക്ക് സ്‌കിൽ വികസനത്തിന് കൂടുതൽ സമയം ലഭിക്കും. മാത്രമല്ല സംസ്ഥാന സർക്കാർ പഠനത്തോടൊപ്പം തൊഴിൽ ചെയ്യാവുന്ന പാർടൈം തൊഴിൽ നിർദ്ദേശങ്ങളും മുന്നോട്ട് വച്ചിട്ടുണ്ട്. പുതുക്കിയ വിദ്യാഭ്യാസ നയത്തിലും ഇതിന് പ്രാധാന്യം നൽകിയിട്ടുണ്ട്. 2020-21 ലെ കേന്ദ്രബജറ്റിൽ ഉന്നത വിദ്യാഭ്യാസ മേഖലയിൽ വിദ്യാർത്ഥികൾക്ക് വ്യവസായ സ്ഥാപനങ്ങളുമായി ചേർന്ന് തൊഴിൽ ചെയ്യാവുന്ന പാർടൈം തൊഴിൽ പദ്ധതിക്ക് തുക നീക്കിവച്ചിട്ടുമുണ്ട്.
പ്രതിവർഷം അഞ്ച് ലക്ഷത്തോളം ഇന്ത്യൻ വിദ്യാർത്ഥികളാണ് ഉന്നത പഠനത്തിനായി വിദേശ സർവകലാശാലകളിലെത്തുന്നത്. ഇവർക്ക് ലോകോത്തര നിലവാരമുള്ള സർവകലാശാലകളിൽ പഠനത്തോടൊപ്പം തൊഴിൽ ചെയ്യാനുള്ള അവസരങ്ങൾ ലഭിക്കുന്നു. അമേരിക്ക, യു.കെ., യൂറോപ്യൻ രാജ്യങ്ങൾ, ആസ്‌ട്രേലിയ, കാനഡ എന്നിവിടങ്ങളിൽ ആഴ്ചയിൽ 20 മണിക്കൂർ പാർടൈം ജോലി ചെയ്ത് വിദ്യാർത്ഥികൾക്ക് പഠനച്ചെലവ് കണ്ടെത്താൻ കഴിയും. മാത്രമല്ല മിടുക്കരായ വിദ്യാർത്ഥികൾക്ക് സ്‌ക്കോളർഷിപ്പ്, അസിസ്റ്റന്റ്ഷിപ്പ്, ഫെല്ലോഷിപ്പ് പ്രോഗ്രാമുകളുമുണ്ട്. പഠനത്തോടൊപ്പം തൊഴിൽ ചെയ്യുന്നതിലൂടെ വിദ്യാർത്ഥികളിൽ പഠനക്കാലയളവിൽ മനോഭാവത്തിലും, നൈപുണ്യ വികസനത്തിലും തൊഴിലിനോടുള്ള സമീപനത്തിലും കാലത്തിനിണങ്ങിയ മാറ്റം പ്രതീക്ഷിക്കാം.


വിദ്യാർത്ഥികൾക്ക് ഇനി പറയുന്ന കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്താം.
1. പാർടൈം തൊഴിൽ ചെയ്ത് പഠനച്ചെലവിനുള്ള തുക കണ്ടെത്താം.
2. അനുയോജ്യമായ വ്യവസായ സേവന മേഖലകളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പിന് അവസരം ലഭിക്കും.
3. തൊഴിൽ നൈപുണ്യ കോഴ്സുകൾക്ക് ചേരാം.
4. ഇംഗ്ലീഷ് പ്രാവീണ്യം, ആശയ വിനിമയശേഷി എന്നിവ മെച്ചപ്പെടുത്താനുള്ള കോഴ്സു കൾക്ക് സമയം കണ്ടെത്താം.
5. ബിരുദത്തിന് ശേഷമുള്ള തൊഴിലിനും കോഴ്സുകൾക്കുമിണങ്ങിയ പ്രാവീണ്യ പരീക്ഷകൾക്ക് കൂടുതൽ സമയം കണ്ടെത്താം.

C

സ്കൂൾ സമയക്രമത്തിൽ മാറ്റങ്ങൾ വരുത്തുന്ന കാര്യം സർക്കാർ പരിഗണിച്ചു വരികയാണ്.
മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി യാത്രാസൗകര്യങ്ങളിലൊക്കെ വലിയ പുരോഗതിയുണ്ടായ സാഹചര്യത്തിലാണിത്. പഠനം നേരത്തെ തുടങ്ങി നേരത്തേ അവസാനിപ്പിക്കുന്ന രീതിയാണ് പരിഗണനയിലുള്ളത്. ഹയര്‍സെക്കണ്ടറി ക്ലാസുകളിലെ കുട്ടികള്‍ക്ക് കൂടുതല്‍ മികച്ച തൊഴിലധിഷ്ഠിത പരിശീലനങ്ങള്‍ നല്‍കാന്‍ ഇതുവഴി അവസരമൊരുങ്ങും- പിണറായി വിജയൻ