കൊല്ലം: കൊട്ടാരക്കര നെടുമൺകാവ് ഇളവൂരിൽ നിന്ന് കാണാതായ ഏഴുവയസുകാരി ദേവനന്ദയെ ഇനിയും കണ്ടെത്തിയിട്ടില്ല. കുട്ടിയെ വീടിനടുത്തുള്ള ശിവക്ഷേത്രത്തിന് സമീപത്തു നിന്ന് കണ്ടുകിട്ടിയെന്ന പ്രചരണം വ്യാജമാണ്. ഇതുമായി ബന്ധപ്പെട്ട് കേരളകൗമുദി ഓൺലൈൻ കുട്ടിയുടെ വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നു. കുട്ടിയെ കിട്ടിയെന്ന് തരത്തിൽ പ്രചരിക്കുന്നതെല്ലാം വ്യാജവാർത്തകളാണെന്നും, അന്വേഷണം നടക്കുകയാണെന്നും ബന്ധുക്കൾ പ്രതികരിച്ചു.
ഇന്ന് രാവിലെയാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ദേവനന്ദയെ കാണാതായത്. മഞ്ഞപാന്റ്സും ഷർട്ടും ആണ് ധരിച്ചിരിക്കുന്നത്. കുട്ടിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9946088413, 7356403924, 7293517282 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.