തൃശൂർ: ശ്രീകൃഷ്‌ണനെ അപമാനിക്കുന്നുവെന്ന ഹർജിയുടെ അടിസ്ഥാനത്തിൽ കവി പ്രഭാവർമ്മയ്‌ക്ക് പ്രഖ്യാപിച്ച ജ്ഞാനപ്പാന പുരസ്‌കാരത്തിന് കോടതിയുടെ സ്‌റ്റേ. സ്വകാര്യഹർജിയിലാണ് ഹൈക്കോടതിയുടെ സ്‌റ്റേ. സ്വകാര്യഹർജിയിലാണ് സ്‌റ്റേ.ഗുരുവായൂർ ദേവസ്വമാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. പൂന്താനം ദിനത്തോടനുബഡിച്ച് നൽകി വരുന്ന പുരസ്‌ക്കാരം 50001 രൂപയും ഫലകവും അടങ്ങിയതാണ്. നാളെ പുരസ്‌കാരം നൽകാനിരിക്കവെയാണ് കോടതിയുടെ സ്‌റ്റേ.
പുരസ്‌കാരത്തിന് അർഹമായ ശ്യാമമാധവം എന്ന കൃതി കൃഷ്ണ ബിംബങ്ങളെ അവഹേളിക്കുന്നതാണെന്ന ആരോപണവുമായി ഹിന്ദു ഐക്യവേദി അടക്കം രംഗത്തെത്തിയിരുന്നു. ഭഗവത്ഗീത ഉപദേശിച്ചതിൽ ശ്രീകൃഷ്ണൻ പിന്നീട് ഖേദിച്ചിരുന്നതായും പാഞ്ചാലിയോട് രഹസ്യമായി പ്രണയം ഉണ്ടായിരുന്നതായും കൃതിയിൽ പ്രതിപാദിക്കുന്നുണ്ടെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.
എന്നാൽ ശ്രീകൃഷ്ണന്റെ ജീവിതയാത്രകളെ മനോഹരമായി പ്രതിപാദിക്കുന്ന ഭക്തികാവ്യമാണ് ശ്യാമമാധവമെന്നാണ് ഗുരുവായൂർ ദേവസ്വത്തിന്റെ വിലയിരുത്തൽ. ഇതിൽ കൃഷ്ണഭക്തി നിറഞ്ഞുനിൽക്കുന്നുണ്ടെന്നും ദേവസ്വം വ്യക്തമാക്കി . കേന്ദ്രസാഹിത്യഅക്കാദമി പുരസ്‌കാരം ഉൾപ്പെടെ ലഭിച്ച ശ്യാമമാധവത്തെ വിലകുറച്ചുകാണുന്നത് ശരിയല്ലെന്നും ദേവസ്വം ചെയർമാൻ പ്രതികരിച്ചിരുന്നു.