തിരുവനന്തപുരം:സംസ്ഥാന ക്ഷീര സംഗമത്തോടനുബന്ധിച്ചുള്ള 'ജ്വാല 2020' വനിതാസംഗമം മന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്തു.ഡെപ്യൂട്ടി മേയർ രാഖി രവികുമാർ അദ്ധ്യക്ഷത വഹിച്ചു.വനിതാ ക്ഷീരകർഷക സർവേ റിപ്പോർട്ട് മന്ത്രി കെ.കെ.ശൈലജ ഹരിതകേരളം മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.ടി.എൻ.സീമയ്ക്ക് നൽകി പ്രകാശനം ചെയ്തു.ഡോ.രാജശ്രീ വാര്യർ മുഖ്യാതിഥിയായി. ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ശാലിനി ഗോപിനാഥ്,നെയ്യാറ്റിൻകര നഗരസഭ ചെയർപേഴ്സൺ ഡബ്ല്യു.ആർ.ഹീബ,ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ഷൈലജ ബീഗം,കെപ്‌കോ ചെയർപേഴ്സൺ ചിഞ്ചുറാണി,പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ.സലൂജ,ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഡോ.സി.എസ്.ഗീതാ രാജശേഖരൻ, നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ എസ്.എസ്.സിന്ധു,കെ.ഗിരിജ എന്നിവർ സംസാരിച്ചു.