thushar-mehta

ന്യൂഡൽഹി: ഡൽഹിയിലെ കലാപത്തിന് കാരണമാകുന്ന തരത്തിൽ വിദ്വേഷ പ്രസംഗങ്ങൾ നടത്തിയ ബി.ജെ.പി നേതാക്കൾക്കെതിരെ ഉടൻ കേസെടുക്കേണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത. ഇപ്പോൾ മുൻഗണന നൽകേണ്ടത് ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിനാണെന്നും കോടതിക്ക് മുൻപിലായി എത്തിയ വിദ്വേഷ പ്രസംഗത്തിന്റെ വീഡിയോകൾ ഗൂഢോദ്ദേശ്യത്തോട്‌ കൂടി ഉള്ളതാണെന്നും പറഞ്ഞുകൊണ്ടാണ് മേത്ത ബി.ജെ.പി നേതാക്കൾക്കെതിരെ ഇപ്പോൾ കേസ് എടുക്കേണ്ട എന്ന് കോടതിയോട് ആവശ്യപ്പെട്ടത്. ഇപ്പോൾ കേസെടുക്കുന്നത് സ്ഥിതിഗതികൾ വഷളാക്കുമെന്നും മേത്ത കോടതിയിൽ പറഞ്ഞു. ബി.ജെ.പി നേതാക്കളായ അനുരാഗ് താക്കൂർ, പർവേഷ് വർമ്മ, കപിൽ മിശ്ര എന്നിവർക്കെതിരെ കേസ് എടുക്കണമെന്ന് കാട്ടി കോടതിയിൽ സമർപ്പിക്കപ്പെട്ട കേസിന്റെ വാദത്തിനിടെയാണ് സോളിസിറ്റർ ജനറൽ ഇക്കാര്യങ്ങൾ പറഞ്ഞത്.