chennithala

തിരുവനന്തപുരം: പൊലീസിംഗിനെ സ്വ​കാ​ര്യ വൽ​ക്ക​രി​ക്കു​ക​ വഴി ആഭ്യ​ന്ത​ര സു​ര​ക്ഷയെ മുഖ്യമന്ത്രി

പി​ണ​റാ​യി വി​ജ​യൻ അ​പ​ക​ട​ത്തിലാക്കിയതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ലേഖനത്തിൽ കുറ്റപ്പെടുത്തി.

ക്ര​മ​സ​മാ​ധാ​നം, സു​ര​ക്ഷ എ​ന്നി​വ എ​ല്ലാ പൗ​രൻ​മാർ​ക്കും ഒ​രേ പോ​ലെ ഉ​റ​പ്പാ​ക്കേ​ണ്ട ഭ​ര​ണ​ഘ​ട​നാ ബാ​ധ്യ​ത​യു​ള്ള സർക്കാർ ,പണമുള്ളവർക്ക് മാത്രമായി സു​ര​ക്ഷ വാ​ഗ്ദാ​നം ചെ​യ്യു​ന്ന സിംസ് എന്ന ജനവിരുദ്ധ പദ്ധതി നടപ്പാക്കുകയാണ്. മൂ​ന്ന് വർ​ഷ​മെ​ങ്കി​ലും പ്ര​വൃ​ത്തി​ പ​രി​ച​യം വേ​ണ​മെ​ന്ന നി​ബ​ന്ധ​ന കാ​റ്റിൽപ്പ​റ​ത്തി​യാ​ണ് ,തു​ട​ങ്ങി​യി​ട്ട് ഒ​ന്ന​ര​ വർ​ഷം പോ​ലു​മാ​കാ​ത്ത ഗാ​ല​ക്‌സോൺ എ​ന്ന ക​മ്പ​നി​ക്ക് ഇതിന്റെ ന​ട​ത്തി​പ്പ് ചുമതല ഏൽ​പ്പി​ച്ചു​ കൊ​ടു​ത്ത​ത്. പൊ​ലീ​സ് ആ​സ്ഥാ​ന​ത്ത് പ്ര​വർ​ത്തി​ക്കു​ന്ന ഈ ക​മ്പ​നി​യു​ടെ

ര​ണ്ട് ഡ​യ​റ​ക്ടർ​മാ​രേ​യും കേ​ന്ദ്ര ക​മ്പ​നികാ​ര്യ മ​ന്ത്രാ​ല​യം ക​രി​മ്പ​ട്ടി​ക​യിൽപ്പെടു​ത്തി​യതാണ്.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യൻ ആ​ഭ്യ​ന്ത​ര വ​കു​പ്പ് ഭ​രി​ച്ച് തു​ട​ങ്ങി​യ​ കാ​ലം മു​തൽ പു​റ​ത്ത് വ​രു​ന്ന മി​ക്ക വാർ​ത്ത​ക​ളും പൊ​തു​ സ​മൂ​ഹ​ത്തി​ന് മു​ന്നിൽ പൊ​ലീ​സി​ന്റെ​യും ആ​ഭ്യ​ന്ത​ര​ വ​കു​പ്പി​ന്റെ​യും വി​ശ്വാ​സ്യ​ത ചോ​ദ്യം ചെ​യ്യു​ന്ന​താ​ണ്​. പാ​സ്‌പോർ​ട്ട് വെരിഫിക്കേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന​ത്തെ എ​ല്ലാ കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ​യും വി​വ​രം യു.എൽ.ടി.എ​സ് എ​ന്ന സ്വ​കാ​ര്യ കമ്പനി​ക്ക് കൈ​മാ​റാൻ തീ​രു​മാ​നി​ച്ചതിനെതിരെ പ്ര​തി​പ​ക്ഷം ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചപ്പോഴാണ് സർക്കാർ പിൻവലിച്ച് ഉത്തരവിറക്കിയത്.

കേ​ര​ള​ത്തി​ലെ റോ​ഡു​ക​ളിലെ ട്രാ​ഫി​ക് ലം​ഘ​​ന​ങ്ങൾ ക​ണ്ടുപി​ടി​ക്കാ​നും പി​ഴ​യീടാ​ക്കാ​നും സ്വ​കാ​ര്യ ക​മ്പ​നി​ക്ക് അ​നു​വാ​ദം നൽ​കു​ന്ന 180 കോടിയുടെ ഇന്റഗ്രേറ്റഡ് ഡിജിറ്റൽ ട്രാഫിക് എൻഫോഴ്സ്മെന്റ് പദ്ധതി വിവാദമായപ്പോൾ അതിന് റീ ടെൻഡർ വിളിക്കാനാണ് തീരുമാനിച്ചത്. റീ ടെൻഡറല്ല വേണ്ടത്. പദ്ധതി തന്നെ റദ്ദാക്കണം.

പി​ണ​റാ​യി വിജയൻ മു​ഖ്യ​മ​ന്ത്രി​യും ലോ​ക്നാ​ഥ് ബെ​ഹ്റ ഡി.ജി.പി​യു​മാ​യ കാ​ലം മു​തൽ പൊ​ലീ​സി​ലും

ആ​ഭ്യ​ന്ത​ര വ​കു​പ്പി​ലും ന​ട​ക്കു​ന്ന അ​ഴി​മ​തി​ക​ളു​ടെ ഞെ​ട്ടി​പ്പി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ പങ്കു വയ്ക്കുന്ന സി.എ.ജി റിപ്പോർട്ട് വാ​യി​ച്ചു മ​ന​സ്സി​ലാ​ക്കാ​തെ അ​ക്കൗ​ണ്ടന്റ് ജ​ന​റ​ലി​നെ​പ്പോ​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥരോട് ജാഗ്രത പാലിക്കണമെന്ന് ഗു​ണ​ദോ​ഷി​ക്കാനും പ്ര​തി​പ​ക്ഷ​ത്തി​ന് മേൽ കു​തി​ര ക​യ​റാനുമാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ശ്രമം. മു​ഖ്യ​മ​ന്ത്രി അ​റി​യാ​തെ ന​ഗ്ന​മാ​യ തീ​വെ​ട്ടി​ക്കൊ​ള്ള​യും പൊ​ലീ​സി​ന്റെ സ്വ​കാ​ര്യവൽ​ക്ക​ര​ണ​വും ന​ട​ക്കു​മെ​ന്ന് ക​രു​താൻ മാ​ത്രം വി​ഡ്ഡി​ക​ള​ല്ല മ​ല​യാ​ളി​കൾ. അ​ത് കൊ​ണ്ടാ​ണ് സി.ബി.ഐ​യും എൻ.ഐ.എ​യും അ​ട​ക്ക​മു​ള്ള ദേ​ശീ​യ ഏ​ജൻ​സി​ക​ളു​ടെ അ​ന്വേ​ഷ​ണ​വും തി​രു​ത്തൽ ന​ട​പ​ടി​ക​ളും പ്ര​തി​പ​ക്ഷം ആവശ്യപ്പെടുന്നതെന്നും ചെന്നിത്തല പറഞ്ഞു.