u-prathibha-

തിരുവനന്തപുരം : ക്ഷേത്രദർശനം നടത്തിയതിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ കായംകുളം എം.എൽ.എ യു പ്രതിഭ പങ്കുവച്ച പോസ്റ്റ് ചർച്ചയാകുന്നു.ചെട്ടികുളങ്ങര കുംഭ ഭരണി ഉത്സവത്തിന് പങ്കെടുത്തതുമായി ബന്ധപ്പെട്ട എം.എൽ.എയുടെ പോസ്റ്റിന് താഴെ കമന്റിട്ടയാൾക്ക് എം.എൽ.എ ചുട്ടമറുപടി നൽകിയതോടെയാണ് പോസ്റ്റ് വൈറലായത്. ഇതിന് പിന്നാലെ പോസ്റ്റ് അയാൾ ഡിലിറ്റും ചെയ്തു.

ക്ഷേത്രസന്ദർശനം നടത്തിയ എം.എൽ.എയുടെ പോസ്റ്റിന് താഴെ 'തിരഞ്ഞെടുപ്പ് അടുത്ത് വരുന്നു, ഒരു ബാലൻസിംഗ്' എന്നായിരുന്നു ഒരാളുടെ കമന്റ് ഒട്ടും വൈകാതെ തന്നെ എം.എൽ.എയുടെ മറുപടിയും വന്നു.

'താങ്കളുടെ പിതാവിന്റെ സ്വത്ത് ആണെന്ന് അടിയൻ അറിഞ്ഞില്ല. അറിഞ്ഞിരുന്നേൽ അടിയൻ പോവില്ലായിരുന്നു'- ഇങ്ങനെയായിരുന്നു എം.എൽ.എയുടെ മറുപടി. എം.എൽ.എയുടെ മറുപടിക്ക് നിരവധി പേർ ലൈക്കും ചെയ്തു.


എം.എൽ.എയെ വിമർശിച്ചും കമന്റുകളുണ്ട്. എന്നാൽ എം.എൽ.എയുടെ മറുപടിക്കും കന്റിട്ടയാൾ പ്രതികരിച്ചിട്ടുണ്ട്. “Prathibha, മാഡത്തിന് വല്ലാണ്ടങ്ങു ഹൈന്ദവ സ്നേഹം കണ്ടതുകൊണ്ടാ, ഇത് ശബരിമലയിൽ കാണിച്ചില്ലല്ലോ എന്നോർത്തപ്പോൾ, പിന്നെ പിതാവിന്റെയോ, പുത്രന്റെയോ ആരുടേങ്കിലും ആയിക്കോട്ടെ മാഡം, ഹൈന്ദവ വിശ്വാസങ്ങൾക്ക്, മാഡത്തിന്റെ പബ്ലിസിറ്റി ആവശ്യമില്ല.” എന്നായിരുന്നു ആ കമന്റ്,​