നരുവാമൂട്: ചെമ്മണ്ണിൽക്കുഴി ചെറുത്തൂർക്കോണം കനാലിൽ വെളളമെത്താതുകൊണ്ട് കൃഷി നാശ ഭീഷണിയിലാണ് പ്രദേശ വാസികൾ. പളളിച്ചൽ പഞ്ചായത്തിലെ പാലോട്ടുകോണത്തെ കനാലിന്റെ സൈഡിലെ കരിങ്കൽ കെട്ട് ഇടിഞ്ഞതു മൂലം വെളളം കനാലിലേക്ക് ഒഴുകാത്തതാണ് പ്രദേശത്ത് വെളളം ലഭിക്കത്തത്. വരാൻ പോകുന്ന വേനൽ കണക്കിലെടുത്ത് ഇതിനൊരു പരിഹാരം കാണണമെന്നാണ് കർഷകരുടെ ആവശ്യം.