തിരുവനന്തപുരം: ഡൽഹിയിൽ നടക്കുന്ന കലാപത്തിനെതിരെ ജനതാദൾ (എസ്) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്ത സാക്ഷി മണ്ഡപത്തിൽ ദീപം തെളിയിച്ച് പ്രതിഷേധിച്ചു.സംസ്ഥാന പ്ര‌സിഡന്റ് സി.കെ.നാണു എം.എൽ.എ ഉദ്ഘാടനം ചെയ്‌തു.ജനറൽ സെക്രട്ടറി ജോർജ്ജ് തോമസ് അദ്ധ്യക്ഷത വഹിച്ചു.തകിടി കൃഷ്ണൻ നായർ, എസ്.ചന്ദ്രകുമാർ,മുജീബ് റഹ്‌മാൻ,പ്രദീപ് ദിവാകരൻ,എ.പി.രാഗേഷ്,ഡി.ആർ. സെലിൻ,കല്ലിയൂർ അജിത്,പ്രവീൺ കുമാർ,നന്ദകോട് ശ്രീദേവി,ലീൻ സേവ്യ‌‌ർ,ആർ.വി.ജയൻ,നെല്ലിശേരി ബിനു,കൊടങ്ങാവിള വിജയകുമാർ,കതുംകുളം വിജയകുമാർ എന്നിവർ പങ്കെടുത്തു.