jackie-chan

ആക്ഷൻ രംഗങ്ങളിലൂടെ ശ്രദ്ധേയമായ ജാക്കി ചാന് കൊറോണ വൈറസ് ബാധിച്ചെന്ന തരത്തിൽ വ്യാപകമായ പ്രചാരണം നടത്തിരുന്നു. കൊറോണ ബാധിച്ച താരം നിരീക്ഷണത്തിലാണെന്നായിരുന്നു പ്രചാരണം. വാർത്ത പെട്ടെന്ന് തന്നെ ലോകമെമ്പാടും പ്രചരിച്ചു. ഇതോടെ സംഭവത്തിൽ സത്യാവസ്ഥ പുറത്തുവിട്ടുകൊണ്ട് ചാക്കി ചാൻ രംഗത്തെത്തി. താൻ കൊറോണ നിരീക്ഷണത്തിലല്ലെന്നും ആരോഗ്യവായി സുരക്ഷിതമായിരിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

'എന്നെ അറിയുന്നവരും അടുത്ത സുഹൃത്തുക്കളും തുടങ്ങി നിരവധി ആളുകള്‍ സന്ദേശങ്ങള്‍ അയച്ചിരുന്നു. നിങ്ങളുടെ സ്‌നേഹം കാണുമ്പോള്‍ സന്തോഷം തോന്നുന്നു. ലോകം മുഴുവനുള്ള എന്നെ സ്‌നേഹിക്കുന്ന ആരാധകര്‍ സ്‌പെഷല്‍ സമ്മാനങ്ങളും അയയ്ക്കുകയുണ്ടായി. അയച്ചു തന്നെ ഫേസ് മാസ്‌കുകള്‍ക്കു നന്ദി. ആ സമ്മാനങ്ങളെല്ലാം ഇതുമായി ബന്ധപ്പെട്ട് വിഷമിക്കുന്ന ആളുകള്‍ക്ക് നല്‍കാന്‍ എന്റെ ടീമിനോട് അറിയിച്ചിട്ടുണ്ട്.'–ജാക്കി പറഞ്ഞു.