തിരുവനന്തപുരം:ശ്രീഭദ്രാ രാജരാജേശ്വരി ഭഗവതി ക്ഷേത്രം തിരു ഉത്സവവും പ്രതിഷ്ഠാ വാർഷികവും ഇന്നാരംഭിക്കും. മാർച്ച് 6 ന് സമാപിക്കും.ഇന്ന് രാവിലെ 6ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം 9.30ന് പൊങ്കാല 11.30ന് കളഭാഭിഷേകം ഉച്ചയ്ക്ക് 12.30 ന് സമൂഹ അന്നദാനം.വൈകിട്ട് 6ന് സാംസ്‌കാരിക സമ്മേളനം കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.രാത്രി 8.30ന് ആത്മീയ പ്രഭാഷണം.രണ്ടാം ദിവസം രാവിലെ 9.15 ന് നാരായണീയ പാരായണം,വൈകിട്ട് 5.15 ന് ഐശ്വര്യ പൂജ, 6.30 ന് ഭജന, 8.15 നൃത്തനൃത്യങ്ങൾ മൂന്നാം ദിവസം രാവിലെ 7 ന് അഖണ്ഡനാമജപം, 8 ന് മൃത്യുഞ്ജയഹോമം 12.30 അന്നദാനം.വൈകിട്ട് 6.30 ന് പഞ്ചാരിമേളം,രാത്രി 7.10 ന് പുഷ്പാഭിഷേകം, 7.30 ന് ഭക്തിഗാനാർച്ചന നാലാം ഉത്സവദിവസം രാവിലെ 5.30 ന് പഞ്ചാമൃതാഭിഷേകം 9 ന് കളഭാഭിഷേകം 9.15 ന് നാരായണീയ പാരായണം. 8.15 ന് കുട്ടി ഗാനമേള രാത്രി 9 ന് ഉത്സവവിളക്ക് അഞ്ചാം ഉത്സവ ദിവസം രാവിലെ 8ന് മഹാസുദർശന ഹോമം, 12.30 ന് അന്നദാനം വൈകിട്ട് 7ന് ഭക്തിഗാനാഞ്ജലി. ആറാം ഉത്സവദിവസം 8.30ന് ശ്രീമഹാദേവി ഭാഗവത പാരായണം വൈകിട്ട് 7 ന് ആത്മീയ പ്രഭാഷണം. രാത്രി 8 ന് മാനസജപലഹരി. ഏഴാം ഉത്സവദിവസം രാവിലെ 8ന് ചപ്രം എഴുന്നള്ളത്ത് വൈകിട്ട് 7.05 ന് ഭജന. രാത്രി 8.15 ന് നാട്യ നാദ വിസ്മയം എട്ടാം ഉത്സവദിവസം 6 ന് അഷ്ടദ്രവ്യ ഗണപതിഹോമം 9 ന് ദേവീ മാഹാത്മ്യ പാരായണം. 12 ന് അന്നദാനം വൈകുന്നേരം 3.30 ന് ആനപ്പുറത്തെഴുന്നള്ളത് 6.30 ന് താലപ്പൊലി ഘോഷയാത്ര രാത്രി 10 ന് ഗാനമേള.