അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശനം രാജ്യത്ത് വലിയ ചർച്ചയായിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപിനെ രസിപ്പിക്കുന്ന ഒരു സിഖ് ബാലന്റെ പ്രകടനമാണ്. പഞ്ചാബിന്റെ സ്വന്തം നൃത്തമായ ഭംഗ്ര ഡാൻസുമായാണ് ബാലൻ മെലാനിയയെ ഞെട്ടിച്ചത്.
മെലാനിയയെ സ്വീകരിക്കാൻ ഡൽഹി സ്‌കൂളിലെ കുട്ടികള്‍ൾ ഭംഗ്ര ഡാന്‍സ് അവതരിപ്പിച്ചിരുന്നു. അവരുടെ നൃത്തത്തിനിടയിൽ കാണിയായ ബാലന്‍ എഴുന്നേറ്റ് നിന്നു നൃത്തം ചെയ്യുകയായിരുന്നു. സർവ്വോദയ കോ-എഡ് സീനിയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥികളാണ് മെലാനിയയ്ക്ക് വേണ്ടി നൃത്തം അവതരിപ്പിച്ചത്. നൃത്തം ആസ്വദിക്കുന്ന മെലാനിയയെ വീഡിയോയിൽ കാണുന്നുണ്ട്.