പട്‌ന: രാഷ്ട്രപിതാവായ ഗാന്ധിജിക്കൊപ്പമാണോ അദ്ദേഹത്തെ കൊന്ന ഗോഡ്‌സെക്കൊപ്പമാണോ പോകേണ്ടതെന്ന് ജനങ്ങൾ തീരുമാനിക്കേണ്ട സമയമായെന്ന് സി.പി.ഐ നേതാവ് കനയ്യകുമാർ.പൗരത്വ നിയമ ഭേദഗതിക്കെതിരെ പാട്നയിലെ ഗാന്ധി മൈതാനത്ത് സംഘടിപ്പിച്ച 'ജന ഗണ മന റാലി' സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കനയ്യ.
ഗോഡ്‌സെയുടെ അനുയായികളിൽ നിന്ന് രാജ്യത്തെ രക്ഷപ്പെടുത്താൻ ഭഗത് സിംഗിന്റെ ധൈര്യവും അംബേദ്കറിന്റെ സമത്വ ചിന്തയും മഹാത്മാ ഗാന്ധി മുന്നോട്ടുവച്ച ഏകതയും ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. കനയ്യ കുമാർ പാടിക്കൊടുത്ത ദേശീയ ഗാനം പതിനായിരങ്ങൾ ഏറ്റുപാടി.
आज हमारे देश को भगतसिंह की निडरता, अम्बेडकर की समानता और महात्मा गांधी की एकता की ज़रूरत है, तभी इन कायर गोडसेवादियों की साज़िशों से देश को बचाया जा सकता है।
संविधान बचाओ,नागरिकता बचाओ रैली-गांधी मैदान(पटना) @kanhaiyakumar @ravishndtv #NRC #CAA #NPR #PATNA #KanhaiyaKumar pic.twitter.com/YmEnIAcAD1
പതിനായിരങ്ങൾ അണിനിരന്ന റാലിയിൽ മേധാ പട്ക്കർ, കണ്ണൻ ഗോപിനാഥ്, ജെ.എൻ.യു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ് തുടങ്ങിയവർ പങ്കെടുത്തു.