ടെഹ്റാൻ: ഇറാനിൽ കൊറോണ വൈറസ് (കോവിഡ് -19) കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നു. രാജ്യത്തിന്റെ വൈസ് പ്രസിഡന്റ് മൗസം എബ്തേക്കറിന് വൈറസ് ബാധ സ്ഥിരീകരിച്ചു. വൈറസ് പടരാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതിനിടയിലാണ് രാജ്യത്തിന്റെ വൈസ് പ്രസിഡന്റിന് തന്നെ രോഗം സ്ഥിരീകരിച്ചത്.
ഇതിനോടകം 24 പേരാണ് ഇറാനിൽ കൊറോണ ബാധിച്ച് മരിച്ചത്. 254 പേർക്ക് വൈറസ് ബാധിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. ചൈന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകൾ മരിച്ച രാജ്യമാണ് ഇറാൻ.