ശ്രീകാര്യം: ചെല്ലമംഗലം ദേവീക്ഷേത്രത്തിലെ 130 മത് പ്രതിഷ്ഠാവാർഷികവും 13 മത് പുനഃപ്രതിഷ്ഠാവാർഷികവും തൃക്കൊടിയേറ്റ് മഹോത്സവവും ഇന്ന് ആരംഭിച്ച് മാർച്ച് 8 ന് സമാപിക്കും. ഇന്ന് രാവിലെ 5.30 ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 9.15 ന് തൃക്കൊടിയേറ്റ് തുടർന്ന് നിറപറ, വൈകുന്നേരം 5 ന് പുഷ്‌പാലങ്കാരം, 6 ന് ഭക്തിഗാനാഞ്ജലി. 7.45 ന് പൂമൂടൽ, 8 മുതൽ കാർണിവൽ നൈറ്റ്സ് മെഗാഷോ. 29 ന് പതിവ് ഉത്സവപൂജകൾക്ക് പുറമെ രാവിലെ 7.30 ന് മുളപൂജ, 8.30ന് പഞ്ചഗവ്യ നവക കലശപൂജ.9.30 ന് വകാഭിക്ഷേകം, 11.45ന് നാഗർ പൂജ, വൈകുന്നേരം 6ന് ഭജന,രാത്രി 7.30 ന് കൊടിമര പൂജ, രാത്രി 8 മുതൽ ഗാനമേള. മാർച്ച് 1 ന് പതിവ് പൂജകൾക്ക് പുറമെ രാവിലെ 9 ന് ഉത്സവബലി, രാത്രി 7.5 ന് നടക്കുന്ന സാംസ്കാരിക സമ്മേളനവും ക്യാഷ് അവാർഡ് വിതരണവും മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഒ.രാജഗോപാൽ, ശരത്ചന്ദ്ര പ്രസാദ്, സുദർശനൻ, നിമ്മാല്യം കെ. വാമദേവൻ, ട്രസ്റ്റ് ഭാരവാഹികളായ സുരേഷ് മംഗലത്ത്, കൃഷ്ണൻ കാർത്തിക, ബിജുനാഗേന്ദ്ര, വിജയൻ ആലുവിള തുടങ്ങിയവർ പങ്കെടുക്കും. രാത്രി 8.30 ന് നൃത്തമഞ്ജരി. 2 ന് പതിവ് പൂജകൾക്ക് പുറമെ രാത്രി 7 ന് ഭാവതിസേവ, 8 ന് ഗാനമേള. 3 ന് രാവിലെ 9.30 ന് പൊങ്കാല, തുടർന്ന് ഭക്തിഗാനാഞ്ജലി, രാത്രി 8 ന് വിഷ്വൽ ഗാനമാലിക. 4 ന് പതിവ് പൂജകൾക്ക് പുറമെ രാത്രി 7.30 മുതൽ ഗാനമേള. 5 ന്പതിവ് പൂജകൾക്ക് പുറമെ വൈകുന്നേരം 6.30 ന് മോഹിനിയാട്ടം. രാത്രി 7.30 മുതൽ ഗാനമേള. 6 ന് പതിവ് പൂജകൾക്ക് പുറമെ രാത്രി 8 ന് നാടകം. 7 ന് വിശേഷാൽ പൂജകൾക്കും ചടങ്ങുകൾക്കും പുറമെ രാവിലെ 10.30 ന് ആയില്യ പൂജ, പുള്ളുവൻ പാട്ട്, വൈകുന്നേരം 4 മുതൽ പകൽപൂരം. രാത്രി 8.30 ന് പള്ളിവേട്ട, താലപ്പൊലിവ് ഘോഷയാത്ര. 8 ന് തിരു ആറാട്ട്, രാവിലെ 10 .30 ന് തൃക്കൊടിയിറക്ക്. ഉച്ചക്ക് 01 മുതൽ ആറാട്ടുസദ്യ, രാത്രി 8 ന് കഥകളി. ഉത്സവ ദിവസങ്ങളിൽ എല്ലാദിവസവും രാവിലെയും രാത്രിയും അന്നദാന സദ്യ ഉണ്ടായിരിക്കും.