kollam-girl-missing

കൊല്ലം : കൊല്ലത്ത് വീട്ടിൽ കളിച്ചുകൊണ്ടിരുന്ന ദേവനന്ദയെന്ന ആറുവയസുകാരിക്കായി കേരളം ഒന്നടങ്കം പ്രാർത്ഥിക്കുകയാണ്. കാണാതായി പത്തുമണിക്കൂർ പിന്നിട്ടിട്ടും കുട്ടിയെക്കുറിച്ചുള്ള ഒരു സൂചനയും ഇതുവരെ ലഭിച്ചിട്ടില്ല. കുട്ടിയെ കണ്ടെത്താനായി ചാത്തന്നൂർ എ.സി.പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചു. സംസ്ഥാന അതിരർത്തികളിലുൾപ്പെടെ പരിശോധന നടത്താനും ലുക്കൗട്ട് നോട്ടീസിറക്കാനും തീരുമാനിച്ചു.

ദേവനന്ദയുടെ ചിത്രം സോഷ്യൽ മീഡിയയിലും ഒട്ടേറെ പേർ പങ്കുവച്ചിരുന്നു. മോഹൻലാലും ചിത്രം പങ്കുവച്ചു. രാവിലെ 11 മണ‌ിയോടെയാണ് കുട്ടിയെ വീട്ടിൽ നിന്നും കാണാതാകുന്നത്. അമ്മ ധന്യ തുണികഴുകാൻ പോകുമ്പോൾ കുട്ടി വീട്ടിലുണ്ടായിരുന്നു. അമ്മയുടെ പിന്നാെല എത്തിയ കുഞ്ഞിനോട് അമ്മ അകത്തുപോയിരിക്കാൻ പറഞ്ഞു. കുഞ്ഞ് അകത്തേക്ക് പോകുന്നത് കണ്ടശേഷമാണ് അമ്മ തുണി കഴുകാൻ പോയത്. എന്നാൽ തിരികെ വന്നപ്പോൾ കുട്ടിയെ കണ്ടില്ല.