ആരോഗ്യവും കാൽസ്യവും നൽകുന്ന പാലിന് പകരക്കാരില്ലെന്ന് ധരിക്കരുത്. പൂർണ സസ്യഭുക്കുകളായ വീഗൻമാർക്കും കുടിക്കാം പോഷകസമ്പന്നമായ ഈ ശുദ്ധ വെജിറ്റേറിയൻ മിൽക്കുകൾ . ഒരു കപ്പ് ബദാം മിൽക്കിൽ 39 കലോറി, ഒരു ഗ്രാം പ്രോട്ടീൻ, 2.5 ഗ്രാം കൊഴുപ്പ് എന്നിവയുണ്ട്.ശരീരഭാരം കുറയ്ക്കാനും ചർമ്മ സൗന്ദര്യം വർദ്ധിപ്പിക്കാനും ഉത്തമമാണ്. കാൽസ്യം, വിറ്റാമിൻ ഇ എന്നിവയും ഇതിലുണ്ട്.
സോയാ മിൽക്കിൽ നിന്ന് പാലിന് തുല്യമായ പ്രോട്ടീൻ ലഭിക്കും. ഒരു കപ്പ് സോയാ മിൽക്കിൽ ഏഴ് ഗ്രാം പ്രോട്ടീൻ, നാല് ഗ്രാം കൊഴുപ്പ്, 80 കലോറി എന്നിവയുണ്ട്. ഇതിലുള്ള നാരുകൾ ശരീരഭാരം കുറയ്ക്കും.കോക്കനട്ട് മിൽക്ക് അഥവാ തേങ്ങാപ്പാലിൽ കൊഴുപ്പ് പുറംതള്ളാൻ സഹായിക്കുന്ന മീഡിയം ചെയിൻ ട്രൈ ഗ്ലിസറൈഡുണ്ട്. പ്രതിരോധശേഷി വർദ്ധിപ്പിക്കാനും മികച്ചത്. കൊളസ്ട്രോൾ നിലയും ക്രമീകരിക്കും. പ്രോട്ടീൻ കുറവാണെങ്കിലും വിറ്റാമിനുകളും ധാതുക്കളും ധാരാളമുണ്ട് റൈസ് മിൽക്കിൽ.