shaheen

മലപ്പുറം: നിലമ്പൂർ അകമ്പാടത്ത് ഒമ്പതാം ക്ലാസുകാരനെ കാണാതായതായി പരാതി. നമ്പൂരിപൊട്ടിയിലെ വലിയാട്ട് ബാബുവിന്റെ മകൻ ഷഹീനെയാണ് കാണാതായത്. രക്ഷിതാവിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. ഇന്നലെ സ്കൂളിൽ പോയ കുട്ടി തിരിച്ച് വീട്ടിലെത്തിയില്ലെന്ന് പൊലീസ് പറയുന്നു.

കുട്ടിയുടെ സുഹൃത്തിനെയും കാണാതായതായി റിപ്പോർട്ട് ഉണ്ട്. റെയിൽ വേ സ്റ്റേഷനിലുൾപ്പെടെ അന്വേഷിച്ച് വരികയാണ്.