പതിവ് പോലെ രാവിലെ തന്നെ വാവ യാത്ര തിരിച്ചു. ഇത്തവണ ഒരു പ്രത്യേകത ഉണ്ട്. വാവയ്ക്കൊപ്പം മൂന്ന് പാമ്പ് സംരക്ഷകരും ഉണ്ട്, മലപ്പുറത്ത് നിന്ന് വന്ന മുസ്തഫ, നിലമ്പൂരില്‍ നിന്ന് അഷ്റഫ്,ഉബയ്സ് ഇവര്‍ വാവയുടെ സുഹ്യത്തുക്കളും, ആരാധകരുമാണ് .
തിരുവനന്തപുരം ഞാണ്ടൂര്‍ കോണം കഴിഞ്ഞ്, പോത്തന്‍ കോട് പോകുന്ന വഴിക്ക് ,പുളിയന്‍ കോട് ജംഗ്ഷനു സമീപമുള്ള ഒരു വീട്ടില്‍ പുറക് വശത്ത് ഉള്ള വിറക് പുരയില്‍ ആണ് വാവയുടെ ആദ്യ യാത്ര. രാവിലെ വിറക് എടുക്കാന്‍ ചെന്നപ്പോഴാണ് വിറകിന് മുകളില്‍ ഇരിക്കുന്ന അണലിയെ വീട്ടുകാര്‍ കണ്ടത്. ഉടൻ തന്നെ വാവയെ വിളിച്ചു, സ്ഥലത്ത് എത്തിയ വാവ വിറക് മാറ്റി തുടങ്ങി. വിറക് മാത്രമല്ല നിറയെ മാളങ്ങളും എന്തായാലും കുറേ നേരത്തെ ശ്രമ ഫലമായി അണലിയെ കണ്ടു. പാമ്പുകളില്‍ ലോകത്ത് തന്നെ ഏറ്റവും നീളം ഉള്ള പല്ലിന് ഉടമയും, മാത്രമല്ല ഏറ്റവും കൂടുതല്‍ വെനത്തിന് വീര്യമുളള അണലിയെ വാവ വീണ്ടും പിടി കൂടി. കാണുക സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്