ലണ്ടൻ കോളേജ് ഒഫ് ഫാഷനിലെ ഇന്ത്യൻ വിദ്യാർത്ഥിയായ ഹരികൃഷ്ണൻ അവതരിപ്പിച്ച ബലൂൺ പാന്റ് ഇപ്പോൾ ഫാഷൻ ലോകത്ത് ഹിറ്റായിക്കൊണ്ടിരിക്കുകയാണ്. ബിരുദ പഠനത്തിന്റെ ഭാഗമായാണ് യുവാവ് ഈ ഡിസൈൻ അവതരിപ്പിച്ചത്.
മുകളിൽ നിന്ന് താഴേക്ക് വരുന്തോറും ബലൂൺ പോലെ വീർത്തു വരുന്ന മോഡലിലാണ് പാന്റിന്റെ ഡിസൈൻ. ഇതിന് യോജിക്കുന്ന ബ്ലേസറു ജാക്കറ്റുമുണ്ട്. പുരുഷന്മാർ മാത്രമല്ല സ്ത്രീകളും ഈ വസ്ത്രം ഉപയോഗിക്കുന്നുണ്ട്. നിരവധി പേർ ഹരികൃഷ്ണനെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്.
നായ്‌ക്കുട്ടിക്കൊപ്പം കളിക്കുമ്പോഴാണ് ഹരിയുടെ മനസിലേക്ക് ഈ ആശയം വരുന്നത്. നായ്‌ക്കുട്ടി താഴെ നിന്ന് നോക്കുമ്പോൾ തന്നെ എത്ര വലുതായിട്ടായിരിക്കും കാണുന്നത് എന്ന ചിന്തയിൽ നിന്നാണ് ഈ ആശയം ഉണ്ടായത്. വളരെപ്പെട്ടെന്ന് തന്നെ ഈ പാന്റ് സോഷ്യൽ മീഡിയയിലും വൈറലായി. ഇതുമായി ബന്ധപ്പെട്ട് ട്രോളുകളും വന്നുതുടങ്ങി.