തിരുവനന്തപുരം: ഹിന്ദുത്വമാണ് ബി.ജെ.പിയുടെ രാഷ്ട്രീയമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ബി.ജെ.പി ഭരിക്കുന്ന ഏത് സംസ്ഥാനത്താണ് കുഴപ്പമെന്നും അദ്ദേഹം ചോദിച്ചു. കേരളത്തിൽ ഓരോ ദിവസവും നടക്കുന്ന ക്രമസമാധാന പ്രശ്നങ്ങളെയൊക്കെ മതത്തിന്റെ കണ്ണ് വച്ച് നോക്കുന്നുവെന്നും സുരേന്ദ്രൻ ആരോപിച്ചു. കൗമുദി ടി.വി സ്ട്രെയിറ്റ് ലെെൻ അഭിമുഖ പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
"ഹിന്ദുത്വ രാഷ്ട്രീയമാണ് ബി.ജെ.പിയുടേത്. അതിന് മതപരമായി യാതൊരു പരിഗണനയുമില്ല. മതപരമായി കേരളത്തിലെന്നല്ല ഇന്ത്യയിലെവിടെയും ഒരു സ്പർദ്ദയുമില്ല. എത്ര കാം ആന്റ് ക്വയറ്റ് ആണ് ഉത്തർപ്രദേശ്. ബി.ജെ.പി ഭരിക്കുന്ന ഏത് സംസ്ഥാനങ്ങളിലാണ് കുഴപ്പം. ഒറ്റപ്പെട്ട സംഭവം എടുത്ത് അതുമുഴുവൻ ബി.ജെ.പി ഉണ്ടാക്കുന്നതാണെന്ന് പറഞ്ഞിട്ട് പ്രശ്നം ഉണ്ടാക്കുകയാണ്.
കേരളത്തിൽ ഓരോ ദിവസവും നടക്കുന്ന ക്രമസമാധാന പ്രശ്നങ്ങളെയൊക്കെ മതത്തിന്റെ കണ്ണ് വച്ച് നോക്കിയാൽ എന്തായിരിക്കും. അങ്ങനെ ചിത്രീകരിക്കുന്നത് കൊണ്ടാണ്. കേരളത്തിൽ എന്നല്ല. ഇന്ത്യയിലൊരിടത്തും ബി.ജെ.പി നിരുത്തരവാദമായി ഒരു തീരുമാനവും എടുക്കാറില്ല. ഉത്തരവാദ ബോധത്തോടുകൂടിയാണ് കാര്യങ്ങൾ കെെകാര്യം ചെയ്യുന്നത്. പക്ഷെ വിവേചനം ഞങ്ങൾ ചൂണ്ടിക്കാണിക്കും".-സുരേന്ദ്രൻ പറഞ്ഞു.