ന്യൂഡൽഹി: രണ്ട് ദിവസത്തെ ഇന്ത്യ സന്ദർശനത്തിന് ശേഷം തിരിച്ചെത്തിയ അമേരിക്കൻ പ്രഥമ വനിത മെലാനിയ ട്രംപ് ട്വീറ്റ് ചെയ്ത ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറാലാകുന്നു. ഡൽഹിയിലെ സർവോദയ സ്കൂൾ സന്ദർശിച്ചപ്പോഴെടുത്ത ചിത്രങ്ങളാണ് മെലാനിയ പോസ്റ്റ് ചെയ്തത്. പരമ്പരാഗത രീതിയിലുള്ള സ്വീകരണത്തിന് സർവോദയ സ്കൂളിന് നന്ദി എന്നാണ് ചിത്രങ്ങൾ ട്വീറ്റ് ചെയ്തുകൊണ്ട് മെലാനിയ കുറിച്ചത്.
Thank you Sarvodaya School for welcoming me with the lovely Tilak & Aarti tradition! pic.twitter.com/qRiKPE9rcS
— Melania Trump (@FLOTUS) February 27, 2020
സ്കൂളിലെ സന്ദർശനത്തിനിടെയുള്ള ഒരു വീഡിയോയും മെലാനിയ ട്വീറ്റ് ചെയ്തിട്ടുണ്ട്. 'ഡൽഹിയിലെ സർവോദയ സ്കൂളിലെ മറക്കാനാകാത്ത ഉച്ചനേരം. ചുറ്റും അതുല്യ പ്രതിഭകളായ വിദ്യാർത്ഥികളും അദ്ധ്യാപകരും. ഊഷ്മളമായ സ്വീകരണത്തിന് നന്ദി'- മെലാനിയ കുറിച്ചു.
Unforgettable afternoon at the Sarvodaya School in New Delhi! It was an honor to be surrounded by extraordinary students and faculty. Thank you for the warm welcome! #BeBest pic.twitter.com/vza9ZMMOOV
— Melania Trump (@FLOTUS) February 27, 2020
ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യ സന്ദർശനത്തിന്റെ രണ്ടാം ദിനമായ ചൊവ്വാഴ്ചയാണ് മെലാനിയ സ്കൂളിലെത്തിയത്. കുട്ടികളുടെ സമ്മർദ്ദം ഇല്ലാതാക്കാൻ ഡൽഹി സർക്കാർ ആവിഷ്‌കരിച്ച 'ഹാപ്പിനെസ് ക്ലാസ്" പാഠ്യപദ്ധതി നേരിട്ട് കണ്ട് മനസിലാക്കുകയാണ് മെലാനിയയുടെ ലക്ഷ്യം. 2018ലാണ് ഒന്നു മുതൽ എട്ടുവരെയുള്ള ക്ളാസുകളിൽ 'സന്തോഷം" പഠിപ്പിക്കാൻ തുടങ്ങിയത്. ദിനവും 45 മിനിട്ട് ദൈർഘ്യമുള്ള സന്തോഷം പിരീഡിൽ കഥ പറച്ചിൽ, ധ്യാനം, ചോദ്യോത്തര വേള തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ സമ്മർദ്ദം ഇല്ലാതാക്കും.