കണ്ണൂർ: പയ്യന്നൂർ തായിനേരി കുറിഞ്ഞ് ക്ഷേത്രത്തിന് സമീപം പി ഹരിദാസിന്റെയും സാവിത്രിയുടെയും മകനായ കൃഷ്ണദാസിനെ(13) കാണ്മാനില്ല. തായിനേരി എസ്എബിടിഎം ഹയർസെക്കന്ററി സ്കൂളിലേക്ക് രാവിലെ വീട്ടിൽ നിന്നും പോയതാണ്.
കുട്ടി സ്കൂളിൽ എത്താത്തതിനെത്തുടർന്ന് അദ്ധ്യാപകർ വിളിച്ച് അന്വേഷിച്ചപ്പോഴാണ് വീട്ടുകാർ വിവരം അറിയുന്നത്. ഉടൻതന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കടകളിലെയും മറ്റും സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണ്. സ്കൂൾ യൂണിഫോമിലാണ് കുട്ടി.