വർക്കല: തോന്നയ്ക്കൽ മഞ്ഞമല അടപ്പിനകത്ത് ഭഗവതി ക്ഷേത്ര ഉത്സവത്തിന് മാർച്ച് 2ന് രാവിലെ 9.30ന് ക്ഷേത്ര തന്ത്രി തിരുവല്ല അരയാകീഴില്ലത്ത് കേശവൻ നമ്പൂതിരി തൃക്കൊടിയേറ്റും. മാർച്ച് 8ന് സമാപിക്കും. 2ന് രാത്രി 8.15ന് കാപ്പ് കെട്ടി കുടിയിരുത്ത്, 9 മുതൽ ആലപ്പി സംസ്കൃതി അവതരിപ്പിക്കുന്ന വിഷ്വൽ ഗാനമാലിക ഹൃദയഗീതങ്ങൾ. 3ന് രാത്രി 7 മുതൽ സംഗീത കച്ചേരി. 9 മുതൽ തിരുവാതിര കളി. 4ന് വൈകിട്ട് 4 മുതൽ തൂക്കത്തിനും കുത്തിയോട്ടത്തിനും വ്രതം നിറുത്തൽ. രാത്രി 7മുതൽ സംഗീത കച്ചേരി. 7.30ന് മാലപ്പുറം പാട്ട്. 9 മുതൽ നാടകം 'ഒാർക്കുക വല്ലപ്പോഴും'. 5ന് വൈകിട്ട് 5ന് സാംസ്ക്കാരിക സമ്മേളനം. ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് ത്രിവിക്രമന്റെ അദ്ധ്യക്ഷതയിൽ ബി.എസ്.എസ് ദേശീയ ചെയർമാൻ ബി.എസ്. ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്യും. എൻ. ഗാേപാലകൃഷ്ണൻ എെ.പി.എസ്(റിട്ട) ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അവാർഡ് വിതരണം ചെയ്യും. വി.എസ്.എസ്.സി ഡെപ്യൂട്ടി ഡയറക്ടർ ജി. ലെവിനെ ആദരിക്കുന്ന സമ്മേളനത്തിൽ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി കെ. രവീന്ദ്രൻ സ്വാഗതവും സെക്രട്ടറി കെ. രാമചന്ദ്രൻ റിപ്പാർട്ടിംഗും വൈസ് പ്രസിഡന്റ് ആർ. സോമൻ ആശംസയും അർപ്പിക്കും. ഖജാൻജി വിജയൻ കൃതജ്ഞത രേഖപ്പെടുത്തുന്ന സമ്മേളനത്തിൽ വച്ച് നിർദ്ധനരായ രാേഗികൾക്ക് ചികിത്സാസഹായ വിതരണവും നടക്കും. രാത്രി 7.15മുതൽ നൃത്ത സന്ധ്യ. രാത്രി 7.30 മുതൽ കൊന്നു തോറ്റം പാട്ട്. 7ന് രാവിലെ 9.30 മുതൽ നാഗരൂട്ട്, പുള്ളുവൻ പാട്ട്. 10 മുതൽ പൊങ്കാല മഹോത്സവം. 10.15 മുതൽ ഡോ.എം.എം. ബഷീറിന്റെ പ്രഭാഷണം. വൈകിട്ട് 5 മുതൽ തച്ചപ്പള്ളി ഉൗരൂട്ട് മണ്ഡപദേവീ ക്ഷേത്രത്തിൽ നിന്നും നിറപറ ഘോഷയാത്ര, താലപ്പൊലി എന്നിവ. രാത്രി 9.30 മുതൽ സൂപ്പർ ഹിറ്റ്സ് ഗാനമേള. 10.30 മുതൽ പള്ളിവേട്ട, തുടർന്ന് തെക്കതിൽ കൊടുതി. 8ന് വൈകിട്ട് 2.45 മുതൽ ചമയ താലപ്പൊലിവ്. 4.15 മുതൽ ഗരുഡൻ തൂക്കം. രാത്രി 7.30 മുതൽ അലങ്കാര തൂക്കം. 9 മുതൽ കുത്തിയോട്ടം. 10 മുതൽ ഗാനമേള. തുടർന്ന് ആറാട്ട് ബലി, തൃക്കൊടിയിറക്ക്. എല്ലാ ദിവസവും ഉച്ചയ്ക്ക് 12.30ന് അന്നദാനം ഉണ്ടായിരിക്കും.