ന്യൂഡൽഹി : ഡൽഹിയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കലാപത്തിന്റെ കാരണക്കാർ കോൺഗ്രസാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സത്യത്തിന് വേണ്ടി പൊരുതാൻ മോദി സർക്കാരിന് മടിയില്ലെന്നും പ്രതിപക്ഷം ജനങ്ങളെ ഇളക്കിവിടുകയാണെന്നും അമിത് ഷാ ബീഹാറിൽ പറഞ്ഞു.
കലാപത്തിന് ശേഷം വടക്കുകിഴക്കൻ ഡൽഹി ശാന്തമാണെങ്കിലും കനത്ത സുരക്ഷാ സന്നാഹം എല്ലായിടത്തും തുടരുകയാണ്. മരിച്ചവരുടെ എണ്ണം 42 ആയി. പ്രദേശത്ത് നിരോധനാജ്ഞയിൽ ഇളവ് നൽകിയിരുന്നു..അതേ സമയം പരിക്കേറ്റ ചിലരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.
ഡൽഹി കലാപത്തിന്റെ പശ്ചാത്തലത്തിൽ ആഭ്യന്തര മന്ത്രി സ്ഥാനത്ത് നിന്ന് അമിത് ഷായെ നീക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് നേതാക്കൾ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ടിരുന്നു. സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, എകെ ആന്റണി, പി..ചിദംബരം, മല്ലികാർജ്ജുൻ ഖാർഗെ, കെ.സി. വേണുഗോപാൽ തുടങ്ങിയവർ ഉണ്ടായിരുന്നു.