corona-

ദമാം: അവധി കഴിഞ്ഞ് മടങ്ങിയ യാത്രക്കാരെ ദമാം എയർപോർട്ടിൽ തടഞ്ഞതായി റിപ്പോർട്ട്.. കൊറോണ (കൊവിഡ‌് 19 )​ ഭീതിയെത്തുടർന്നാണ് തിരുവനന്തപുരത്ത് നിന്ന് പോയ വിമാനത്തിലെ യാത്രക്കാരെ ത‌‌ടഞ്ഞത്. ദമാം വിമാനത്താവളത്തിൽ​ ഇവരെ തടഞ്ഞുവച്ചിരിക്കുകയാണ് ഇഖാമ അടക്കമുള്ള തൊഴിൽ രേഖകളുള്ളവരാണ് ഇവരിൽ പലരും. യാത്രക്കാർ മണിക്കൂറുകളായി വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇവരെ തിരികെ നാട്ടിലേക്ക് അയക്കുമെന്നാണ് സൂചന.

അതിനിടെ കൊറോണ വൈറസ് ബാധയിൽ മരണം 2800 കഴിഞ്ഞു. യൂറോപ്പിലും ഗൾഫ് രാജ്യങ്ങളിലുമാണ് പുതിയതായി രോഗം ബാധിക്കുന്നത്. ലോകത്താകെ രോഗം ബാധിച്ചവരുടെ എണ്ണം 82,000 ആയി ഉയർന്നു. ചൈനയിൽ വൈറസ് ബാധിതരുടെ എണ്ണം കുറഞ്ഞപ്പോൾ ഗൾഫ്, യൂറോപ്യൻ മേഖലകളിലാണ് രോഗം കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം ഇറാനിലെ വൈസ് പ്രസിഡന്റിനും കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചു. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സൗദി അറേബ്യ ഉംറ വിസ നല്‍കുന്നത് താത്കാലികമായി നിറുത്തിവെച്ചിരിക്കുകയാണ്.