വർക്കല: മണമ്പൂർ പാർത്തുകോണം ഭാരതീമംഗലം ഭഗവതി ക്ഷേത്രത്തിലെ തിരുവാതിര മഹോത്സവം മാർച്ച് 4 മുതൽ 13 വരെ നടക്കും. 4ന് രാത്രി 7.15ന് ക്ഷേത്രതന്ത്രി പറവൂർ രാകേഷ് തൃക്കൊടിയേറ്റും. തുടർന്ന് തോറ്റംപാട്ട് ആശാൻ തോട്ടയ്ക്കാട് ധർമ്മശീലക്കുറുപ്പിന്റെ നേതൃത്വത്തിൽ കാപ്പ്കെട്ടി കുടിയിരുത്തും. പതിവ് പൂജകൾക്ക് പുറമേ സമൂഹ പൊങ്കാല, 5ന് ഉരുൾ ഘോഷയാത്ര, രാത്രി 8ന് കഥകളി, 6ന് രാത്രി ഗാനമേള, 7ന് രാത്രി 9.30ന് നൃത്തനൃത്യങ്ങൾ, 8ന് രാത്രി ഗാനമേള, 9ന് രാത്രി 10.30ന് കാപ്പിസദ്യ,10ന് തോറ്റംപാട്ട്, 11ന് രാത്രി 9.30ന് നാടകീയ നൃത്തശില്പം. 12ന് വൈകിട്ട് 4.30ന് കാഴ്ച ശ്രീബലി.13ന് ആറാട്ട്ബലി. എല്ലാ ദിവസവും അന്നദാനം ഉണ്ടായിരിക്കും.