ഫ്ലോറിഡ: സാറ്റ് കളിക്കിടെ സ്യൂട്ട്കേസിൽ ഒളിച്ച യുവാവ് ശ്വാസം കിട്ടാതെ മരിച്ചു. ജോർജ് ടോറസ് ജൂനിയറാണ് മരണപ്പെട്ടത്. സംഭവത്തിൽ കാമുകിയായ സാറ ബൂണിനെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിൽ ഇരുവരും സാറ്റ് കളിക്കുന്നതിനിടെയിലാണ് ദാരുണ സംഭവം നടന്നത്. സ്യൂട്ട് കേസിനുള്ളിൽ ഒളിച്ചിരുന്ന ശേഷം വീട്ടിൽ ഒളിച്ചയാളെ കണ്ടെത്തുകയായിരുന്നു മത്സരം. സാറയാണ് കാമുകനെ സ്യൂട്ട് കേസിനുള്ളിൽ കയറാൻ സഹായിച്ചത്.
പെട്ടിയിലായ ജോർജിന്റെ ദൃശ്യങ്ങൾ ഫോണിൽചിത്രീകരിച്ച ശേഷം ഇവർ കിടപ്പുമുറിയിൽ പോയി ഒളിച്ചു. എന്നാൽ ജോർജ് വരാൻ താമസിച്ചത് കൊണ്ട് സാറ മദ്യലഹരിയിൽ ഉറങ്ങിപ്പോയി. പുലർച്ചയാണ് ജോർജ് മരിച്ച കാര്യം സാറ അറിയുന്നത്. മുറിയിൽ ചെന്നപ്പോൾ സ്യൂട്ട് കേസിൽ ചലനമറ്റ നിലയിൽ ജോർജിനെയാണ് കണ്ടത്. പെട്ടെന്ന് തന്നെ ഇവർ എമർജൻസി സേവനം ഉപയോഗിക്കുകയായിരുന്നു. അപ്പോഴേക്കും ജോർജ് മരിച്ചിരുന്നു.
അതിന് ശേഷം സാറ പറഞ്ഞ കാര്യം കേട്ട് അമ്പരന്നിരിക്കുകയാണ് പൊലീസ്. സ്യൂട്ട് കേസിനുള്ളിൽ കയറ്റുമ്പോൾ ജോര്‍ജ് നിലവിളിക്കുന്നതായി കേട്ടിരുന്നുവെന്ന് സാറ പറഞ്ഞു. എന്നാൽ അത് മത്സരത്തില്‍ കള്ളത്തരം കാണിക്കാൻ വേണ്ടി ചെയ്തതാവുമെന്നായിരുന്നുവെന്നാണ് കരതിയതെന്നും സാറ പൊലീസിനോട് പറഞ്ഞു. സ്യൂട്ട് കേസ് തുറക്കാനുള്ള ശ്രമങ്ങൾക്കിടയില്‍ സ്യൂട്ട് കേസ് തലകീഴായി മറിഞ്ഞതാണ് ജോർജ് കുടുങ്ങാൻ കാരണമായത്. സംഭവത്തിൽ രണ്ടാം ഗ്രേഡ് കൊലപാതകക്കുറ്റമാണ് സാറയുടെ മേൽ ചുമത്തിയത്.