ചെറുതോണി: തുടർച്ചയായ രണ്ടാംദിവസവും ഇടുക്കിയിൽ ഭൂചലനം. ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളിലാണ് വീണ്ടും ഭൂചലനമുണ്ടായത്. വൈകിട്ട് 7.43നായിരുന്നു സംഭവം. അതേസമയം, തീവ്രത എത്രയാണെന്ന് വ്യക്തമായിട്ടില്ല. വ്യാഴാഴ്ച രാത്രിയിലും ഇവിടെ ഭൂചലനം അനുഭവപ്പെട്ടിരുന്നു.
രണ്ട് തവണയാണ് വ്യാഴാഴ്ച ഭൂചലനം അനുഭവപെട്ടത്. രാത്രി 10.15നും 10.25നും ഇടയിലായിരുന്നു അത്. സംഭവത്തെക്കുറിച്ച് പരിശോധിച്ച് വരികയാണെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു.
അതേസമയം ഭൂചലനത്തിൽ ആശങ്കപ്പെടാൻ ഒന്നുമില്ലെന്ന് കെ..എസ്..ഇ..ബി അധികൃതരും ജില്ലാ ഭരണകൂടവും വ്യക്തമാക്കി. ഭൂചലനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.