കൂത്താട്ടുകുളം: വഴക്കിനിടെ ചുറ്റികകൊണ്ട് തലയ്ക്കടിയേറ്റ് യുവാവ് മരിച്ചു. പാലക്കുഴ മൂങ്ങാംകുന്ന് കാനംമല വട്ടീന്തും തടത്തിൽ ചിന്നന്റെ മകൻ പ്രകാശനാണ് (48) മരിച്ചത് .സംഭവവുമായി ബന്ധപ്പെട്ട് സഹോദരൻ ലൈജുവിനെ (38) പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞദിവസം രാത്രി 9.30 നാണ്സംഭവം. മദ്യലഹരിയിൽ ഇവർ വഴക്കുണ്ടാക്കുക പതിവാണെന്ന് സമീപവാസികൾ പറഞ്ഞു. കൊല്ലപ്പെട്ട പ്രകാശൻ പെയിന്റിംഗ് തൊഴിലാളിയാണ്.പാലക്കുഴ സഹകരണ ബാങ്ക് മുൻ ബോർഡ് മെമ്പറായിരുന്നു. ലൈജുവിന് മംഗലാപുരത്ത് ഹോട്ടൽ ജോലിയാണ്. സംസ്കാരം: ഇന്ന് രാവിലെ 10ന് വാളായിക്കുന്ന് മുൻസിപ്പൽ പൊതു ശ്മശാനത്തി ൽ.