മെൽബൺ: വനിതാ ട്വന്റി-20 ലോകകപ്പിൽ സെമി ഉറപ്പിച്ചു കഴിഞ്ഞ ഇന്ത്യ ഗ്രൂപ്പ് എയിൽ തങ്ങളുടെ നാലമത്തെയും അവസാനത്തെയും മത്സരത്തിൽ ഇന്ന് ശ്രീലങ്കയെ നേരിടും. മെൽബണിൽ ഇന്ത്യൻ സമയം രാവിലെ 9.30 മുതലാണ് മത്സരം. ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച ഇന്ത്യ ആറ് പോയിന്റുമായി ഇത്തവണ ആദ്യം സെമി ഉറപ്പിച്ച ടീമാണ്. അതേസമയം മറുവശത്ത് കളിച്ച രണ്ട് മത്സരങ്ങളിലും തോറ്ര ശ്രീലങ്കയ്ക്ക് സെമി പ്രതീക്ഷ നില നിറുത്താൻ ഇന്ന് വിജയം നേടിയേ തീരു. രാവിലെ 5.30ന് തുടങ്ങുന്ന മറ്രൊരു മത്സരത്തിൽ ബംഗ്ലാദേശ് ന്യൂസിലൻഡിനെ നേരിടും.
ഫാബുലസ് ഷഫാലി
കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും സ്ഫോടനാത്മക തുടക്കം നൽകി ഇന്ത്യൻ വിജയങ്ങളിൽ നിർണായക പങ്കുവഹിച്ച ഹരിയാനയിൽ നിന്നുള്ള പതിനാറുകാരി ഓപ്പണർ ഷഫാലി വർമ്മയെ പ്രശംസ കൊണ്ട് മൂടുകയാണ് ക്രിക്കറ്ര് ലോകം. മൂന്നിൽ രണ്ട് മത്സരത്തിലും മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട ഷഫാലിയ്ക്ക് അഭിനന്ദനവുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറും വിരേന്ദർ സെവാഗുമുൾപ്പെടെയുള്ളവർ രംഗത്തെത്തി.
172.72
സ്ട്രൈക്ക് റേറ്ര്
114 റൺസ്
ഇത്രയും റൺസ് ഇത്രയും മത്സരങ്ങളിൽ നിന്ന് ഇത്രയും ഉയർന്ന സ്‌ട്രൈക്ക് റേറ്റിൽ വനിതാലോകകപ്പിൽ നേടുന്ന ആദ്യ താരമാണ് ഷഫാലി.