ന്യൂഡൽഹി: സാമ്പത്തിക വർഷത്തിലെ മൂന്നാംപാദത്തിൽ ഇന്ത്യയുടെ ജി.ഡി.പി വളർച്ചയിൽ നേരിയ പുരോഗതി. ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ ജിഡിപി വളർച്ച 4.7 ശതമാനമായാണ് ഉയർന്നത്.
ആദ്യപാദത്തിൽ അഞ്ച് ശതമാനമായിരുന്ന ഇന്ത്യയുടെ സാമ്പത്തിക വളർച്ച പിന്നീട് ജൂലായ് -സെപ്തംബർ മാസത്തോടെ 4.5 ശതമാനമായി കുറഞ്ഞിരുന്നു. കൊറോണ വൈറസ് വ്യാപനം ആഗോള സമ്പദ്‌വ്യവസ്ഥയിൽ ചെലുത്തിയ സ്വാധീനമാണ് സാമ്പത്തിക വളർച്ചയെ ബാധിച്ചത്. 2018-19 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച 7.1ശതമാനം ആയിരുന്നു. ഇത് കുത്തനെ ഇടിഞ്ഞത് ഏറെ ആശങ്ക സൃഷ്ടിച്ചിരുന്നു.