shot-gun-world-cup

ന്യൂഡൽഹി: പടർന്നു പിടിക്കുന്ന കൊറോണ വൈറസ് ഭീതിയെത്തുടർന്ന് സൈപ്രസിലെ നിക്കോഷ്യയിൽ നടക്കുന്ന ഷൂട്ടിംഗ് ലോകകപ്പിൽ നിന്ന് ഇന്ത്യൻ ടീം പിന്മാറുകയാണെന്ന് നാഷണൽ റൈഫിൾസ് അസോസിയേഷൻ അറിയിച്ചു. മാർച്ച് 4 മുതൽ 14വരെയാണ് ഷൂട്ടിംഗ് ഇന്റർ നാഷണൽ ഷൂട്ടിംഗ് ഫെഡറേഷൻ നടത്തുന്ന ഷോട്ട്ഗൺ ലോകകപ്പ്. കൊറോണ വൈറസ് ബാധമൂലം യാത്രാവിലക്കുള്ള ഒരു രാജ്യവും ടൂര്‍ണമെന്റിൽ പങ്കെടുക്കുന്നുണ്ടെന്നും ഇന്ത്യൻ താരങ്ങൾ ടൂർണമെന്റിൽ പങ്കെടുത്താൽ അവരുടെ തിരിച്ചുവരവുൾപ്പെടെ പ്രതിസന്ധിയിലാകാനിടയുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അസോസിയേഷനെ അറിയിച്ചിരുന്നു. ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശം കൂടി കണക്കിലെടുത്താണ് ഇന്ത്യയുടെ പിന്മാറ്രം.

താരങ്ങളുടെ തിരിച്ചുവരവ് വൈകിയാല്‍ മാർച്ച് 16 മുതൽ 26വരെ ഡൽഹിയിലെ കർണി സ്റ്റേഡിയത്തിൽ നടക്കുന്ന ഷൂട്ടിംഗ് ലോകകപ്പിൽ ഇന്ത്യൻ താരങ്ങൾക്ക് പങ്കെടുക്കാനാകാത്ത സ്ഥിതിയാകും. ഏഴോളം രാജ്യങ്ങൾ ഇതിനകം ഡൽഹിയിൽ നിശ്ചയിച്ചിരിക്കുന്ന ലോകകപ്പിൽ നിന്ന് പിന്മാറിയിട്ടുണ്ട്.