caa-

കോഴിക്കോട് : പൗരത്വ നിയമഭേദഗതിയെ അനുകൂലിച്ച് താമരശേരിയിൽ ബി.ജെ.പി നടത്തിയ പ്രചാരണ യോഗം ബഹിഷ്‌കരിക്കണമെന്ന സന്ദേശം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത വ്യാപാരി അറസ്റ്റിൽ. കൂടത്തായി സ്വദേശി സത്താറിനെയാണ് അറസ്റ്റ് ചെയ്തത്.

വ്യാപാരി വ്യവസായി ഏകോപന സമിതി കൊടുവള്ളി നിയോജക മണ്ഡലം ട്രഷറർ ആണ് സത്താർ. ബി.ജെ.പി താമരശ്ശേരിയിൽ സംഘടിപ്പിച്ച പരിപാടി ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്തുകൊണ്ടുള്ള പോസ്റ്റാണ് സത്താർ ഷെയർ ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു. രണ്ടാമത്തെ ആളാണ് ഈ കേസിൽ അറസ്റ്റിലാവുന്നത്. വ്യാപാരിയായ ഷമീർ നേരത്തെ അറസ്റ്റിലായിരുന്നു.