തടി കുറയ്ക്കാൻ തേനും ജീരകവും. വറുത്ത് പൊടിച്ചെടുത്ത ജീരകവും തേനും ചേർത്ത മിശ്രിതം കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പിനെ അലിയിച്ച് കളയും. വയറിൽ അടിഞ്ഞു കൂടുന്ന കൊഴുപ്പിനെ ഇല്ലാതാക്കാനും ഈ മിശ്രിതത്തിന് കഴിവുണ്ട്. ജീരകം തേൻ മിശ്രിതം കഴിക്കുന്നതിലൂടെ ദഹനം മെച്ചപ്പെടുത്താനും സാധിക്കും.
രക്തത്തിലെ ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കാൻ ജീരകത്തിന് കഴിവുണ്ട്.ഹൃദയത്തിലെ ബ്ളോക്ക് നീക്കംചെയ്യാനും തേൻ- ജീരകം കൂട്ടുകെട്ടിന് കഴിയും. ജീരകത്തിലുള്ള പൈതോസ്റ്റെറോൾസ് ആണ് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നത്. ഇരുമ്പിന്റെ കലവറയായ ഈ മിശ്രിതം കഴിച്ച് വിളർച്ച പരിഹരിക്കാനും സാധിക്കും. രാവിലെ വെറും വയറ്റിലാണിത് കഴിക്കേണ്ടത്. ആഹാര നിയന്ത്രണത്തിനൊപ്പം തേൻ - ജീരകം മിശ്രിതം കഴിച്ച് തുടങ്ങിയാൽ ഇരുപത് ദിവസങ്ങൾക്കുള്ളിൽ തന്നെ ഫലം അറിയാം. ആന്റി ഓക്സിഡന്റുകളുടെ കലവറയായ തേൻ സൗന്ദര്യവർദ്ധനവിനും നല്ലതാണ്.