1. സി.എ.ജി റിപ്പോര്‍ട്ട് നിയമ സഭയില്‍ നിന്ന് ചോര്‍ന്നിട്ടില്ല എന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. റിപ്പോര്‍ട്ട് സഭയില്‍ വരും മുന്‍പ് വിവരങ്ങള്‍ പുറത്ത് വന്നത് എങ്ങനെ ആണ് എന്ന് പരിശോധിക്കണം എന്നാണ് പറഞ്ഞത്. കാമ്പസുകളിലെ രാഷ്ട്രിയ പ്രവര്‍ത്തനം തടഞ്ഞ ഹൈക്കോടതി വിധി നിര്‍ഭാഗ്യകരം ആണ.് ചീഫ് ജസ്റ്റിസിനോട് സംസാരിക്കണം എന്നും സ്പീക്കര്‍ പറഞ്ഞു. പ്രഭാവര്‍മ്മയുടെ ശ്യാമ മാധവത്തിന് ജ്ഞാനപ്പാന പുരസ്‌കാരം നല്‍കുന്നത് തടഞ്ഞ ഹൈക്കോടതി ഉത്തരവ് ശരിയല്ല. ശ്യാമ മാധവം ആണ് പുരസ്‌കാരത്തിന് ഏറ്റവുമ അര്‍ഹമായ കൃതി എന്നും സ്പീക്കര്‍ പറഞ്ഞു.
2.നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ സാക്ഷിയായ നടന്‍ കുഞ്ചാക്കോ ബോബന് കോടതി വാറന്റ് പുറപ്പെടുവിപ്പിച്ചു. വിസ്താരത്തിന് ആയി വെള്ളിയാഴ്ച കോടതിയില്‍ എത്താന്‍ നേരത്തേ സമന്‍സ് നല്‍കിയിരുന്നു. ഇതുപ്രകാരം എത്താത് ഇരുന്നതിനെ തുടര്‍ന്നാണ് നടപടി. എറണാകുളം അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഹണി. എം വര്‍ഗീസ് ആണ് വാറന്റ് പുറപ്പെടുവിച്ചത്. സിനിമാ ചിത്രീകരണവും ആയി ബന്ധപ്പെട്ട് കൊടൈക്കനാലില്‍ ആയതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് കുഞ്ചാക്കോ ബോബന്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് അടുത്തമാസം 4ന് ഹാജരാകാന്‍ കോടതി നിര്‍ദേശം നല്‍കുക ആയിരുന്നു.
3. അതിനിടയില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഉള്ള ദൃശ്യങ്ങളുടെ ആധികാരികതയില്‍ വീണ്ടും കോടതിയില്‍ സംശയങ്ങള്‍ ഉന്നയിച്ച് നടന്‍ ദിലീപ്. മൂന്ന് ചോദ്യങ്ങള്‍ക്ക് കൂടി മറുപടി കിട്ടണം എന്ന് ആവശ്യപ്പെട്ട് ദിലീപ് കോടതിയില്‍ ഹര്‍ജി നല്‍കി. ദിലീപിന്റെ ആവശ്യം കേട്ട കോടതി ഹര്‍ജി അംഗീകരിച്ചു. ചോദ്യങ്ങള്‍ സെന്‍ട്രല്‍ ഫോറന്‍സിക് ലാബിനു കൈമാറാന്‍ പ്രത്യേക കോടതി ഉത്തരവിട്ടു. കോടതി ഉത്തരവില്‍ പ്രോസിക്യൂഷന്‍ എതിര്‍പ്പ് വ്യക്തമാക്കി. പ്രോസിക്യൂഷന്‍ വാദം കേള്‍ക്കാതെ ആണ് കോടതി നടപടി എന്നും, പ്രതിയുടെ ഭാഗം മാത്രം കേട്ട് ഉത്തരവ് പുറപ്പെടുവിച്ചതിനെ എതിര്‍ക്കുന്നത് ആയും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പ്രോസ്‌ക്യൂഷന് നോട്ടീസ് നല്‍കാതെ വാദം കേട്ട നടപടി കോടതി ചട്ടങ്ങളുടെ ലംഘനം എന്നും ചൂണ്ടി കാട്ടിയിട്ട് ഉണ്ട്.
4. കൊല്ലം പള്ളിമണ്‍ ഇളവൂരിലെ ആറു വയസുകാരി ദേവനന്ദയുടെ മരണത്തില്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണം തുടരും. മൃതദേഹം കിട്ടിയ സ്ഥലത്ത് ദേവനന്ദ എങ്ങനെ എത്തി എന്നതാണ് അന്വേഷിക്കുക. മൃതദേഹത്തില്‍ പോറലോ മറ്റ് പാടുകളോ ഇല്ല. ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം പ്രാഥമിക നിഗമനത്തിലും കണ്ടെത്തിയിട്ടില്ല. മാത്രമല്ല, കുട്ടിയുടെ രക്തക്കുഴലിലും ശ്വാസകോശത്തിലും ചെളിയും ജലവും കണ്ടെത്തിയിട്ടുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് മുങ്ങി മരണമെന്ന നിഗമനത്തിലേക്ക് എത്തിയത്
5. എന്നാല്‍ ദേവനന്ദ എങ്ങനെ 200 മീറ്റര്‍ അകലെയുള്ള ഇത്തിക്കര ആറിലേക്ക് എത്തിയത് എന്നതാണ് സംഭവത്തിലെ ദുരൂഹത. തൊട്ടടുത്ത് ആളൊഴിഞ്ഞ വീടുചുറ്റി പൊലീസ് നായ ഓടിയതും അന്വേഷണ സംഘം ഗൗരവമായി പരിഗണിക്കുന്നുണ്ട്. സംശയ നിവാരണത്തിന് ആയി അന്തിമ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കാത്തിരിക്കുക ആണ് അന്വേഷണ സംഘം
6.വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ ഇതുവരെ 148 എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ്. വിവിധ കേസുകളില്‍ ആയി 630 പേരെ അറസ്റ്റു ചെയ്തു. കേസുകളുടെ അന്വേഷണം ഡല്‍ഹി പൊലീസ് ക്രൈംബ്രാഞ്ചിന് കൈമാറി. ഇനി രണ്ട് പ്രത്യേക അന്വേഷണ സംഘം ആവും കേസ് അന്വേഷിക്കുക. ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ടീമുകളെ വിളിച്ചിട്ടുണ്ട് എന്നും കുറ്റകൃത്യങ്ങള്‍ പുനരവലോകനം ചെയ്യുക ആണ് എന്നും പൊലീസ് വക്താവ്
7. അതിനിടയില്‍ കലാപത്തിന് പിന്നാലെ വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ സ്ഥിതി ഗതികള്‍ ശാന്തമായി തുടരുന്നു. നിരോധന ആജ്ഞയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളില്‍ ഇന്നും ഇളവുകള്‍ ഏര്‍പ്പെടുത്തും. കഴിഞ്ഞ ദിവസം ഇളവ് ഏര്‍പ്പെടുത്തിയതിലുള്ള പ്രതികരണം പൊലീസിന്റെ ആത്മ വിശ്വാസം കൂട്ടുന്നുണ്ട്. സ്ഥിതി ഗതികള്‍ ശാന്തമായി തുടര്‍ന്നാല്‍ ഒരാഴ്ചക്ക് ശേഷം സേനയെ പിന്‍വലിക്കാം എന്ന വിലയിരുത്തലുകള്‍ ഉണ്ട്. നിലവിലെ സ്ഥിതി തൃപ്തികരം എന്നാണ് ആഭ്യന്തര വകുപ്പിന്റെയും വിലയിരുത്തല്‍
8. അതേസമയം ആം ആദ്മി നേതാവ് താഹിര്‍ ഹുസൈന്‍ ഇനിയും പൊലീസിന് മുന്നില്‍ ഹാജരായിട്ടില്ല. ഐ.ബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മയുടെ മരണത്തില്‍ താഹിറന്റ അറസ്റ്റ് വൈകുന്നതിന് എതിരെ പ്രതിഷേധം ഉയരുന്നുണ്ട്. ഡല്‍ഹിയിലെ കലാപത്തില്‍ മരിച്ചവരുടെ എണ്ണം 42 ആയി ഉയര്‍ന്നിട്ടുണ്ട്. വനിത കമ്മിഷന്‍ അദ്ധ്യക്ഷ രേഖ ശര്‍മ്മ കലാപത്തിന് ഇരകളായവരെ കണ്ടു. മുസ്ലിം ലീഗ് എം.പിമാരുടെ സംഘവും കലാപമുണ്ടായ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു
9.. ചൈനയ്ക്കു പിന്നാലെ കൊവിഡ് 19 ചുറ്റിപ്പിടിച്ച് ഇറാനും. വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയ്ക്കു ശേഷം ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊറോണ ബാധയുണ്ടായതും മരണം സംഭവിച്ചതും ഇറാനിലാണ്. 210 പേര്‍ ഇറാനില്‍ വൈറസ് ബാധിച്ച് മരിച്ചതായാണ് ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൊറോണ വൈറസ് ബാധിച്ച് രാജ്യത്ത് 34 പേര്‍ മരിച്ചത് ആയാണ് ഇറാന്‍ സര്‍ക്കാര്‍ നല്‍കുന്ന ഔദ്യോഗിക വിവരം. തലസ്ഥാനമായ ടെഹ്റാന്‍, ഖ്വാം എന്നിവിടങ്ങളില്‍ ആണ് കൂടുതല്‍ മരണങ്ങള്‍ ഉണ്ടായിരിക്കുന്നത് എന്നും വിവരം. എന്നാല്‍ മാദ്ധ്യമ വാര്‍ത്തകള്‍ തെറ്റാണ് എന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം വക്താവ്.