ആൻമരിയ കലിപ്പിലാണ്,​ ഇഷ്ക്,​ മായനദി എന്നിങ്ങനെ നിരവധി സിനിമകളിലൂടെ മലയാള സിനിമാ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ലിയോണ ലിഷോയ്. നടൻ ലിഷോയിയുടെ മകളാണ് ലിയോണ എന്നത് അധികമാർക്കും അറിയാത്ത കാര്യമാണ്. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള സിനിമയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ നടിക്ക് സാധിച്ചു.

leona

ഇപ്പോഴിതാ താൻ സിനിമയിലേക്ക് ആഗ്രഹിച്ച് വന്നതല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. ചലച്ചിത്ര ലോകത്തേക്ക് എങ്ങനെ എത്തിയെന്നതിനെക്കുറിച്ച് കൗമുദി ടിവിയുടെ താരപ്പകിട്ടിലൂടെ മനസ് തുറന്നിരിക്കുകയാണ് നടി.

' എല്ലാവരും ചോദിക്കുന്നു സിനിമയിൽ അഭിനയിക്കാൻ താൽപര്യമുണ്ടോയെന്ന്, നീ എന്നാൽ പോയി അഭിനയിച്ചോളൂ എന്നും പറഞ്ഞ് അച്ഛൻ എന്നെ തള്ളിവിട്ടതാണ്. ഞാൻ നോ എന്ന് പറഞ്ഞു. നോ പറയുന്നത് ഒന്നും അറിഞ്ഞിട്ടല്ല. നൂറുപേർ നോക്കിനിൽക്കുന്ന സ്ഥലത്ത് കോപ്രായം കളിക്കാനൊന്നും എനിക്ക് പറ്റില്ല. ഞാൻ ഭയങ്കര കോൺഷ്യസ് ആയിരുന്നു. എന്റെ കംഫർട്ട് സോണിനപ്പുറം ഞാൻ പോകില്ല. എനിക്ക് ഭയങ്കര അൺ കംഫർട്ടബിളായിരുന്നു. കുറേ ഓഫറുകൾ വന്നപ്പോൾ പിടിച്ചിരുത്തി നോക്കി നോക്കൂ എല്ലാവർക്കും കിട്ടുന്ന അവസരമല്ലെന്നും നിനക്ക് പറ്റില്ലെങ്കിൽ നിർത്തിക്കോ എന്നൊക്കെ അദ്ദേഹം പറ‌ഞ്ഞു. വയ്യച്ഛ,​ വേണ്ടച്ഛാ എന്നൊക്കെ പറഞ്ഞ് കരച്ചിലു പിഴിച്ചിലൊക്കെയായിരുന്നു. പിന്നെ അച്ഛന്റെ സുഹൃത്താണ് സംവിധാനം ചെയ്യുന്നത്. അങ്ങനെ അഭിനയിക്കാൻ പോയി'- ലിയോണ ലിഷോയ് പറഞ്ഞു.