1. ഇന്ത്യയിലെ ആദ്യത്തെ മെട്രോ ട്രെയിൻ സർവീസ് തുടങ്ങിയത്?
1984-ൽ
2. ഇന്ത്യയിലെ ഏറ്റവും വലിയ മെട്രോ റെയിൽ സംവിധാനം?
ഡൽഹി മെട്രോ
3. ഇന്ത്യയിലെ എട്ടാമത്തെ മെട്രോ റെയിൽവേ സംവിധാനം?
കൊച്ചി മെട്രോ
4. ഏറ്റവും കൂടുതൽ റെയിൽവേ ദൈർഘ്യമുള്ള ഇന്ത്യയിലെ സംസ്ഥാനം?
ഉത്തർപ്രദേശ്
5. റെയിൽവേ സോണിന്റെ പദവിയുള്ള മെട്രോ റെയിൽ സർവീസ്?
കൊൽക്കത്ത മെട്രോ
6. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദൂരമോടുന്ന തീവണ്ടി സർവീസ്?
വിവേക് എക്സ്പ്രസ്
7. ഇന്ത്യയിലെ ഏതൊക്കെ സ്ഥലങ്ങളെയാണ് ഗതിമാൻ എക്സ്പ്രസ് ബന്ധിപ്പിക്കുന്നത്?
ഡൽഹി - ഝാൻസി
8.ട്രെയിൻ ടു പാകിസ്ഥാൻ എന്ന ചരിത്ര നോവൽ എഴുതിയത്?
ഖുശ്വന്ത് സിംഗ്
9. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ ബഡ്ജറ്റ് അവതരിപ്പിച്ചത്?
ജോൺ മത്തായി
10. റെയിൽവേ ലൈനിൽ രണ്ട് പാളങ്ങൾ തമ്മിലുള്ള അകലം എങ്ങനെ അറിയപ്പെടുന്നു?
ഗേജ്
11. മീറ്റർഗേജിൽ പാളങ്ങൾക്കിടയിലെ അകലം?
1 മീറ്റർ
12. ലോകത്തെ ഏറ്റവും വലിയ നാലാമത്തെ റെയിൽവേ സംവിധാനമുള്ള രാജ്യം?
ഇന്ത്യ
13. ഇന്ത്യയിൽ ആദ്യത്തെ തീവണ്ടി ഓടിയത്?
1853 ഏപ്രിൽ 16
14. ഇന്ത്യയിലെ ആദ്യത്തെ തീവണ്ടിപ്പാത നിർമ്മിച്ച റെയിൽവേ കമ്പനി?
ഗ്രേറ്റ് ഇന്ത്യൻ പെനിൻസുല
15. ഇന്ത്യയിലെ ആദ്യത്തെ പർവത റെയിൽവേ?
ഡാർജിലിംഗ് ഹിമാലയൻ റെയിൽവേ
16. ടോയ് ട്രെയിൻ എന്ന് അറിയപ്പെടുന്നത്?
ഡാർജിലിംഗ് ഹിമാലയൻ റെയിൽവേ
17. ഏതൊക്കെ സ്ഥലങ്ങളെയാണ് കൊങ്കൺ റെയിൽവേ ബന്ധിപ്പിക്കുന്നത്?
റോഹ - മംഗലാപുരം
18. കൊങ്കൺ റെയിൽപ്പാതയിലൂടെ ചരക്കുവണ്ടികൾ ഓടിത്തുടങ്ങിയത് ?
1997 മുതൽ
19. നിർമ്മാണം പൂർത്തിയായ കൊങ്കൺ റെയിൽവേയിലൂടെ ആദ്യത്തെ യാത്രാതീവണ്ടി ഉദ്ഘാടനം ചെയ്യപ്പെട്ടത്?
1998 ജനുവരി 26.