തിരുവനന്തപുരം: ബിസ്‌ഗേറ്റ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ട്രിവാൻഡ്രം ഷോപ്പിംഗ് കാർണിവലിന് ചന്ദ്രശേഖർ നായർ സ്റ്റേഡിയത്തിൽ തുടക്കമായി. ബിസിനസ് കോൺക്ലേവിന്റെ ഉദ്ഘാടനം കെ.എസ്. ശബരീനാഥൻ എം.എൽ.എയും ഷോപ്പിംഗ് കാർണിവലിന്റെ ഉദ്ഘാടനം മേയർ കെ. ശ്രീകുമാറും നിർവഹിച്ചു. പങ്കജകസ്തൂരി ചെയർമാൻ ജെ. ഹരീന്ദ്രൻ നായർ, നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ ഡോ. എം.എസ്. ഫൈസൽ ഖാൻ, കേരള ഫിനാൻഷ്യൽ കോർപറേഷൻ ചീഫ് മാനേജർ സജിത ജി. നാഥ്, വ്യവസായ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഗൗതം യോഗീശ്വർ, കെ.എസ്.എസ്.ഐ.എ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് മധു രാമാനുജൻ, എസ്.പി.സി ചെയർമാൻ ജെയ്‌മോൻ എൻ.ആർ, എസ്.പി.സി മാനേജിംഗ് ഡയറക്ടർ റിയാസ് കടവത്ത് എന്നിവർ മുഖ്യാതിഥികളായി. ഗാർമെന്റ്സ്, കോസ്‌മെറ്റിക്സ്, ഓർണമെന്റ്സ്, വെൽനസ്, ഫാഷൻ, ആർട്ട്, ക്രാഫ്റ്റ്, ഹോം കെയർ, ഓർഗാനിക്, ഫർണിച്ചർ, ഇലക്ട്രോണിക്സ്, ആട്ടോമൊബൈൽസ്, സോളാർ, കൺസ്യൂമർ ഗുഡ്സ് എന്നീ വിഭാഗങ്ങളിലായി നൂറിലധികം സ്റ്റാളുകൾ കാർണിവലിലുണ്ട്.
ഇതോടൊപ്പം വിവിധ ബിസിനസ് സംരംഭങ്ങളുടെ അവതരണവും അവയുടെ ഫ്രാഞ്ചൈസിയോ ഡിസ്ട്രിബ്യൂഷനോ എടുക്കാനുളള അവസരവും ഒരുക്കിയിട്ടുണ്ട്. നൂറിലധികം എം.എസ്.എം.ഇ സംരംഭകർ അണിനിരക്കുന്ന രണ്ടുദിവസത്തെ പ്രദർശന വിപണനമേള സന്ദർശിക്കാനും നൂതനവും വ്യത്യസ്തവുമായ നിരവധി ഉത്പന്നങ്ങൾ പരിചയപ്പെടാനും പൊതുജനങ്ങൾക്ക് അവസരം ലഭിക്കും.
സമാപനം ഇന്ന്
രാവിലെ 10.30 മുതൽ രാത്രി 10.30 നടക്കുന്ന പ്രദർശനത്തിൽ പ്രവേശനം സൗജന്യമാണ്.
ഓർഗാനിക് പ്രൊഡ്യൂസർ കമ്പനി എസ്.പി.സി, ഹാന്റക്സ്, ട്രൈസിസ് എക്സ്‌പ്രസ്, ബിസ്‌പോൾ, ഡെൽറ്റ ഈറ്റ, ചേരിയിൽ ഫിനാൻസ് ഗ്രൂപ്പ്, ഓൺഡിമാൻഡ്സ് എന്നീ കമ്പനികൾ കാർണിവലിന്റെ ഭാഗമാണ്.