kottayam

കോട്ടയം: മാനസികാരോഗ്യ കേന്ദ്രത്തിൽ ഒരാഴ്ചക്കിടെ മൂന്ന് പേർ മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് ആരോപിച്ച് നാട്ടുകാർ രംഗത്തെത്തി. കോട്ടയം ചങ്ങനാശേരിയിലെ പുതുജീവൻ എന്ന ചികിത്സ കേന്ദ്രത്തിലാണ് സംഭവം. മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാരും ജനപ്രതിനിധികളും രംഗത്തെത്തിയിട്ടുണ്ട്. ഇന്ന് രാവിലെ കോട്ടയം മെഡിക്കൽ കോളേജിലായിരുന്നു മൂന്നാമത്തെ മരണം. അതേസമയം, സാംക്രമിക രോഗം ബാധിച്ചല്ല മൂന്ന് പേരും മരിച്ചതെന്ന് ജില്ലാ കളക്ടർ അറിയിച്ചു. വിശദമായ പരിശോധനവെണമെന്നും മരിച്ചവരുടെ സാമ്പിളുകൾ അമൃത ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ടെന്നും കളക്ടർ വ്യക്തമാക്കി. കൊവിഡ് 19, എച്ച് വൺ എൻ വൺ ബാധിച്ചല്ല മരിച്ചതെന്നും റിപ്പോർട്ടുണ്ട്.