കണ്ണൂർ: പയ്യന്നൂർ ഏഴിമല നാവിക അക്കാദമിയുടെ ഗേറ്റിന് സമീപം ഡ്രോൺ പറത്തിയ സംഭവത്തിൽ അന്വേഷണം തുടങ്ങി. കണ്ണൂർ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള ഭീകരവിരുദ്ധ സേനയാണ് ഏഴിമലയിലെത്തി അന്വേഷണം ആരംഭിച്ചത്. ഡ്രോൺ പറത്തിയതുമായി ബന്ധപ്പെട്ട് നാവിക അക്കാദമി ലെഫ്നന്‍റ് കേണൽ പഞ്ചാൽ ബോറയാണ് പയ്യന്നൂർ പൊലീസിൽ പരാതി നൽകിയത്.
ബുധനാഴ്ച പത്ത് മണിയോടെയാണ് അക്കാദമിയുടെ ഗേറ്റിന് സമീപം ഡ്രോൺ പറക്കുന്നത് ശ്രദ്ധയിൽപ്പെട്ടതെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. അതീവ സുരക്ഷാ മേഖലയായ നാവിക അക്കാദമി പരിസരത്ത് ഡ്രോൺ പറത്തിയത് പൊലീസ് ഗൗരവമായാണ് കാണുന്നത്.