തിരുവനന്തപുരം നെടുമങ്ങാട് കൊല്ലംകാവ് എന്ന സ്ഥലം, ഇവിടെ ഒരു വീടിന്റെ മുന്നിലെ അരളി മരത്തിൽ ഒരു മൂർഖൻ പാമ്പ്, സന്ധ്യയോടെ വീട്ടമ്മയാണ് കണ്ടത്. ഇതിന് മുൻപും ഒരു പ്രാവശ്യം പാമ്പിനെ കണ്ടിരുന്നു. അന്ന് മൂർഖൻ പെട്ടെന്ന് ഇഴഞ്ഞ് പോയി. ഈ പ്രാവശ്യം, മരത്തിന് മുകളിൽ തന്നെ ഇരിക്കുകയാണ്. എന്തായാലും വിവരമറിഞ്ഞ് നാട്ടുകാർ ഒത്തുകൂടി വാവയെ വിളിച്ചു. സ്ഥലത്തെത്തിയ വാവ മൂർഖനെ പിടികൂടി. തുടർന്ന് പൊൻമുടിയിലേക്ക് പോകുന്ന വഴി തോട്ടമുക്കിനടുത്ത് ഒരു വീട്ടിലേക്ക് പോകാനുള്ള പടികെട്ടിനകത്തിരുന്ന കൂറ്റൻ മൂർഖനെ വാവ പിടികൂടി. കാണുക, സാഹസികത നിറഞ്ഞ സ്‌നേക്ക് മാസ്റ്റർ എപ്പിസോഡ്.