muhiyuddin-yassin

ക്വാലാലംപൂർ: ഒരാഴ്ച നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കൊടുവിൽ മലേഷ്യൻ പ്രധാന മന്ത്രിയായി മുഹ്‌യിദ്ദീൻ യാസിനെ 72 നിയമിച്ചു. മലേഷ്യൽ ആഭ്യന്തര മന്ത്രിയായിരുന്നു. പ്രധാനമന്ത്രിയായിരുന്ന മഹാതിർ മുഹമ്മദ് രാജിവച്ചതിനെ തുടർന്ന് മലേഷ്യൻ രാജാവ് അബ്ദുള്ള സുൽത്താൻ അഹമ്മദ് ഷായാണ് മുഹ്‌യിദ്ദീനെ പുതിയ പ്രധാനമന്ത്രിയായി നിയമിച്ചത്. പ്രിബുമി ബെർസാതു മലേഷ്യ പാർട്ടിയുടെ പിന്തുണയോടെയാണ് യാസിൻ അധികാരത്തിലേറുന്നത്.

ബാരിസൺ നാഷണൽ പാർട്ടി, ഇസ്‌ലാം സി മലേഷ്യ പാർട്ടികളും യാസിനെ പിന്തുണച്ചു. ഇന്നാണ് സത്യപ്രതിജ്ഞാചടങ്ങ്.

ഫെബ്രുവരി 24 നാണ് മഹാതിർ മുഹമ്മദ് പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് രാജിവച്ചത്. മഹാതിറിന്റെ പാർട്ടിയായ പ്രിബുമി ബെർസാതു സഖ്യത്തിലുള്ള പകതൻ ഹരപൻ പാർട്ടിയുമായി പിരിഞ്ഞതിന് പിന്നാലെയാണ് രാജി.

രാജിക്ക് ശേഷം അൻവർ ഇബ്രാഹിമിന്റെ നേതൃത്വത്തിലുള്ള പകതൻ ഹാരപ്പൻ സഖ്യം പിന്തുണയോടെ അധികാരത്തിൽ തിരിച്ച് വരുമെന്നും മഹാതിർ അവകാശപ്പെട്ടിരുന്നു. എന്നാൽ അപ്രതീക്ഷിതമായി സുൽത്താൻ പുതിയ പ്രധാനമന്ത്രിയെ പ്രഖ്യാപിക്കുകയായിരുന്നു.

മുഹ്‌യിദ്ദീൻ ബിൻ ഹാജി മൊഹമ്മദ് യാസിൻ