ന്യൂഡൽഹി: ദിവസങ്ങൾക്ക് മുമ്പായിരുന്നു അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഭാര്യ മെലാനിയയും രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജകീയ വരവേൽപ്പാണ് ഇവർക്ക് നൽകിയത്. ഇന്ത്യയിലെ ഗംഭീര സ്വീകരണത്തിന് മോദിയോട് അമേരിക്കൻ പ്രഥമ വനിത മെലാനിയ ട്രംപ് ട്വിറ്ററിലൂടെ നന്ദി പറഞ്ഞിരിക്കുകയാണ്.
'എനിക്കും ട്രംപിനും താങ്കളുടെ മനോഹരമായ രാജ്യത്ത് നൽകിയ സ്വീകരണത്തിന് നന്ദി. ഇന്ത്യൻ ജനതയും താങ്കളും തന്ന ഊഷ്മളമായ സ്വീകരണം അത്രത്തോളം ഞങ്ങളിൽ ആനന്ദമുണ്ടാക്കി'-മെലാനിയ ട്വീറ്റ് ചെയ്തു. മറ്റൊരു ട്വീറ്റിൽ രാഷ്ട്രപതി രാം നാഥ് കോവിന്ദിനും മെലാനിയ നന്ദി പറഞ്ഞിട്ടുണ്ട്.
Thank you @narendramodi for welcoming me and @POTUS to your beautiful country. We were delighted to receive such a warm welcome from you and the people of India! pic.twitter.com/lWyndlcpI7
— Melania Trump (@FLOTUS) February 28, 2020
കഴിഞ്ഞ ദിവസം ഡൽഹിയിലെ സർവോദയ സ്കൂൾ സന്ദർശിച്ചപ്പോഴെടുത്ത ചിത്രങ്ങൾ മെലാനിയ ട്വീറ്റ് ചെയ്തിരുന്നു. 'ഡൽഹിയിലെ സർവോദയ സ്കൂളിലെ മറക്കാനാകാത്ത ഉച്ചനേരം. ചുറ്റും അതുല്യ പ്രതിഭകളായ വിദ്യാർത്ഥികളും അദ്ധ്യാപകരും. ഊഷ്മളമായ സ്വീകരണത്തിന് നന്ദി'- എന്ന് ചിത്രങ്ങൾക്കൊപ്പം മെലാനിയ കുറിച്ചിരുന്നു.