ചൂടാക്കിയ വെളിച്ചെണ്ണയിൽ നാരങ്ങനീര് ചേർത്ത് തലയോട്ടിയിൽ പുരട്ടുന്നത് താരന് പരിഹാരമാണ്. മാത്രമല്ല, തേയിലയിട്ട് തിളപ്പിച്ചാറിയ വെള്ളത്തിൽ നാരങ്ങനീര് ചേർത്ത് തലയിൽ പുരട്ടുന്നത് മുടി ഇഴകളെ തിളക്കമുള്ളതാക്കുകയും ചെയ്യും. മുടിക്ക് നിറം കൊടുക്കാൻ ചെറുനാരങ്ങയും ഓറഞ്ചും ചേർന്ന മിശ്രിതം ഉപയോഗിക്കാം. ഉപ്പും ഉമിക്കരിയും ചെറുനാരങ്ങാനീരും ചേർത്ത് പതിവായി പല്ലതേച്ചാൽ പല്ലിനു വെളുപ്പുനിറം കുട്ടും. കാൽ ചെറിയ സ്പൂൺ ചെറുനാരങ്ങാനീരും അര ചെറിയ സ്പൂൺ പാൽപ്പൊടിയും കാൽ ചെറിയ സ്പൂൺ മുട്ടയുടെ വെള്ളയും ചേർത്തു മുഖത്തു പുരട്ടുക. മുഖചർമത്തിന് തിളക്കം ലഭിക്കുന്നതാണ്. ചെറുനാരങ്ങാനീര് ചുണ്ടുകളിൽ പുരട്ടിയാൽ ചുണ്ടുകളിലെ കറുപ്പുനിറം മാറും.
പച്ചക്കറികൾ വേവിക്കുമ്പോൾ നിറം മങ്ങാതിരിക്കാൻ അതിൽ അൽപം നാരങ്ങാനീര് ചേർത്താൽ മതി. അതുപോലെ പച്ചക്കറികൾ വാടിപ്പോയാൽ നാരങ്ങാനീര് ചേർത്ത വെള്ളത്തിൽ ഒരു മണിക്കൂർ മുക്കി വച്ചാൽ അവയുടെ പുതുമ തിരികെ കിട്ടും. അരി വേവിക്കുന്ന വെള്ളത്തിൽ അൽപം നാരങ്ങാനീര് ചേർത്താൽ ചോറിനു നല്ല വെളുപ്പുനിറം കിട്ടും.