അഭിമുഖം
കേരള ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 329/17 വിജ്ഞാപന പ്രകാരം ഹയർസെക്കൻഡറി സ്‌കൂൾ ടീച്ചർ (ജൂനിയർ) ഹിന്ദി തസ്തികയിലേക്ക് മാർച്ച് നാല്,അഞ്ച്,ആറ് 11, 12, 13, 18, 19, 20 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസ്, മേഖലാ/ജില്ലാ ഓഫീസ് എറണാകുളം, മേഖലാ/ജില്ലാ ഓഫീസ് കോഴിക്കോട് എന്നിവിടങ്ങളിൽ അഭിമുഖം നടത്തും. ഉദ്യോഗാർത്ഥികൾ ഇന്റർവ്യൂ മെമ്മോ, ഒറ്റത്തവണവെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്, വ്യക്തിവിവരക്കുറിപ്പ് എന്നിവ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്യണം. അറിയിപ്പ് പ്രൊഫൈൽ, മൊബൈൽ എസ്.എം.എസ്. ആയി അയച്ചിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ.4 ബി വിഭാഗവുമായി ബന്ധപ്പെടണം. ഫോൺ : 0471 2546418).
പ്രമാണപരിശോധന
മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിൽ കാറ്റഗറി നമ്പർ 362/17 വിജ്ഞാപന പ്രകാരം ജൂനിയർ കെമിസ്റ്റ് തസ്തികയിലേക്ക് മാർച്ച് 10 ന് രാവിലെ 10.30 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധന നടത്തും. ഉദ്യോഗാർത്ഥികൾ പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്തെടുത്ത മെമ്മോയിൽ പറയുന്ന തീയതിയിലും സമയത്തും സ്ഥലത്തും ഹാജരാകണം. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ.4 ബി വിഭാഗവുമായി ബന്ധപ്പെടണം. ഫോൺ : 0471 2546418).